Follow the News Bengaluru channel on WhatsApp

തെലങ്കാന മുഖ്യമന്ത്രിയുടെ വിവാദ പരാമർശം; കർണാടകയുടെ ഒരിഞ്ചു ഭൂമി പോലും വിട്ടുകൊടുക്കില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

 

ബെംഗളൂരു: അതിര്‍ത്തി ജില്ലയായ റായിച്ചൂരിനെ തെലങ്കാനയില്‍ ലയിപ്പിക്കണമെന്ന തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ പരാമര്‍ശത്തെ തള്ളി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. സംസ്ഥാനത്തിന്റെ ഒരിഞ്ച് ഭൂമിപോലും മറ്റു സംസ്ഥാനങ്ങള്‍ക്ക് വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ലെന്ന് ബൊമ്മൈ പറഞ്ഞു. തെലങ്കാനയിലെ വിവിധ പ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് കെ.ചന്ദ്രശേഖര്‍ റാവു ശ്രമിക്കുന്നതെന്ന് ആരോപിച്ച ബൊമ്മൈ തെലങ്കാന മെച്ചപ്പെടുത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ റാവുവിനെ ഉപദേശിച്ചു. റായ്ച്ചൂരില്‍ തെര്‍മല്‍ പ്ലാന്റും വിമാനത്താവളവും മറ്റു വികസന പ്രവര്‍ത്തനങ്ങളും ഉണ്ടായിട്ടും കെ.സി.ആറിന്റെ പരാമര്‍ശം അപഹാസ്യമാണെന്നും ബൊമ്മൈ പറഞ്ഞു.

ഓഗസ്റ്റ് 17-ന് തെലങ്കാനയിലെ ഒരു പൊതുയോഗത്തിലാണ് ചന്ദ്രശേഖര്‍റാവു പരാമര്‍ശം നടത്തിയത്. തെലങ്കാന സര്‍ക്കാര്‍ നടപ്പാക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങളും വികസനവുംകണ്ട് റായ്ച്ചൂരിലെ ജനങ്ങള്‍ തെലങ്കാനയില്‍ ലയിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നായിരുന്നു കെ.സി.ആറിന്റെ പരാമര്‍ശം. ഇതിനെതിരെ കര്‍ണാടകയില്‍ നിന്നും വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.