മഴ ശക്തം; ബെംഗളൂരു-മൈസൂരു ദേശീയ പാത താത്കാലികമായി അടച്ചു, നിരവധി വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി, ദൃശ്യങ്ങൾ

ബെംഗളൂരു: കനത്ത മഴ തുടർന്ന് രാമനഗര-ചെന്നപ്പട്ടണ ഭാഗത്ത് വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതിനെ തുടര്‍ന്ന് ബെംഗളൂരു – മൈസൂരു ദേശിയ പാത താത്കാലികമായി അടച്ചു. മദ്ദൂര്‍ അഡിഗാസ് ഹോട്ടലിന് സമീപം ട്രാഫിക് പോലീസ് ബാരികേഡുകള്‍ വെച്ച് ഇതുവഴിയുള്ള വാഹന ഗതാഗതം തടഞ്ഞിട്ടുണ്ട്. മാഗഡി റൂട്ടിലെ ഹുളിയൂര്‍ ദുര്‍ഗ വഴിയാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. കണ്വ നദി കരകവിഞ്ഞൊഴുകിയതാണ് പ്രദേശത്തെ കൂടുതല്‍ ദുരിതത്തിലാഴ്ത്തിയത്.
രാമനഗരയില്‍ നിരവധി വാഹനങ്ങള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്. വാഹനങ്ങളില്‍ കുടുങ്ങിയ 50 ഓളം പ്രദേശവാസികള്‍ രക്ഷപ്പെടുത്തിയതായി പ്രാദേശിക ചാനലായ ടി.വി. റിപ്പോര്‍ട്ട് ചെയ്തു. ബെംഗളൂരു- മൈസൂരു റൂട്ടിലെ കര്‍ണാടക ആര്‍.ടി.സി ബസുകള്‍ ഹറോഹള്ളി -കനകപുര-മലവള്ളി – വഴിതിരിച്ചുവിട്ടതായി അധികൃതര്‍ അറിയിച്ചു.
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ജില്ല ഭരണകൂടങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മാണ്ഡ്യ ജില്ലയിലെ അംഗണവാടികള്‍, ഒന്നു മുതല്‍ പത്തു വരെയുള്ള സ്‌കൂളുകള്‍ എന്നിവക്ക് തിങ്കളാഴ്ച ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു. സുരക്ഷ മുന്‍ നിര്‍ത്തിയാണ് നടപടി.
#Bengaluru–#Mysuru highway flooded after Kanmanike lake breach near #Ramanagara.
Traffic Diverted since Morning.#Karnatakarains#bangalorerains pic.twitter.com/9wmfpcgTxv— T Raghavan (@NewsRaghav) August 29, 2022
#RamanagaraRains | Heavy rains have been lashing Karnataka’s #Ramanagara since Sunday. #Heavyrain #KarnatakaRain pic.twitter.com/xFLy9d2dpr
— TheNewsMinute (@thenewsminute) August 29, 2022
A private bus broke down near Ramanagara in #Karnataka on a flooded road today. People stranded were rescued by localites. @the_hindu @THBengaluru pic.twitter.com/Dj1IWy6RH8
— Darshan Devaiah B P (@DarshanDevaiahB) August 29, 2022
Various parts of #Ramanagara district, #Karnataka submerged as Kanva river overflows. @the_hindu @THBengaluru pic.twitter.com/lBqOytBghr
— Darshan Devaiah B P (@DarshanDevaiahB) August 29, 2022
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.