ഇടുക്കി തൊടുപുഴ മുട്ടത്ത് ഉരുൾപൊട്ടൽ; ഒരു മരണം, നാല് പേർ മണ്ണിനടിയിൽ

ഇടുക്കി: തൊടുപുഴ മുട്ടത്ത് ഉരുള്‍പൊട്ടലില്‍ ഒരാള്‍ മരിച്ചു. നാലുപേരെ കാണാതായി. കുടയത്തൂർ കവലയ്‌ക്ക് സമീപം ഇന്ന് പുലർച്ചെയാണ് ഉരുൾപൊട്ടലുണ്ടായത്. ഒരു വീട് ഒലിച്ചുപോയി. ചിറ്റടിച്ചാലിൽ സോമന്റെ വീടാണ് ഒലിച്ചുപോയത്. സോമന്റെ മാതാവ് തങ്കമ്മയുടെ (75) മൃതദേഹമാണ് കണ്ടെത്തിയത്. സോമൻ, ഭാര്യ ഷിജി, മകൾ ഷിമ, ഷിമയുടെ മകൻ ആദിദേവ് എന്നിവരെയാണ് കാണാതായത്. ഇവർക്കായുള്ള തെരച്ചിൽ തുടങ്ങിയിട്ടുണ്ട് .
പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. റവന്യു വകുപ്പും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് ഇന്നലെ രാത്രി മുതൽ കനത്ത മഴയായിരുന്നു. പുലർച്ചെ നാല് മണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. പ്രദേശത്തെ റോഡും കൃഷിയിടങ്ങളും ഒലിച്ചുപോയി. മറ്റു വീടുകൾ പരിസരത്ത് ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. സ്ഥലത്ത് മലവെള്ള പാച്ചിൽ മൂലം കനത്ത നാശമാണ് ഉണ്ടായിരിക്കുന്നത്. അതേസമയം, തങ്കമ്മയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കാണാതായവർക്കായി പ്രത്യേക സംഘം തിരച്ചിൽ നടത്തുമെന്ന് ഇടുക്കി എസ്പി വി.യു. കുര്യാക്കോസ് അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.