Follow News Bengaluru on Google news

എസ്.ഐ നിയമന പരീക്ഷാ തട്ടിപ്പ്; ഒന്നാം റാങ്കുകാരി അറസ്റ്റിൽ

ബെംഗളൂരു: എസ്.ഐ നിയമന പരീക്ഷാ ക്രമക്കേട് കേസില്‍ വനിതാ വിഭാഗം ഒന്നാം റാങ്കുകാരിയെ സി.ഐ.ഡി. പോലീസ് അറസ്റ്റ് ചെയ്തു. വിജയപുര ബസവനബാഗേവാഡി സ്വദേശിനി രചന ഹനുമന്ത്(29) ആണ് അറസ്റ്റിലായത്. സോഫ്റ്റ് വെയര്‍ എഞ്ചിനിയറായ രചന കേസില്‍ ഉള്‍പ്പെട്ടതോടെ കഴിഞ്ഞ മൂന്ന് മാസമായി ഒളിവിലായിരുന്നു. മഹാരാഷ്ട്ര-കര്‍ണാടക അതിര്‍ത്തിയിലെ ഹിരോളി ചെക്ക് പോസ്റ്റില്‍ വെച്ചാണ് രചന പിടിയിലായത്. കൈക്കൂലി കൊടുത്താണ് രചന ഉത്തരക്കലാസില്‍ കൃത്രിമം നടത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

2021 ഒക്ടോബര്‍ മൂന്നിനാണ് സംസ്ഥാന വ്യാപകമായി എസ്.ഐ നിയമനപരീക്ഷ നടന്നത്. 54,041 പേരാണ് പരീക്ഷ എഴുതിയത്. കലബുറഗിയില്‍ പരീക്ഷ നടന്ന ജ്ഞാനജ്യോതി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വലിയതോതില്‍ ക്രമക്കേടുനടന്നെന്ന് ചൂണ്ടിക്കാട്ടി ഒരു ഉദ്യോഗാര്‍ഥി പരാതി നല്‍കുകയായിരുന്നു. പോലീസിന്റെ പരിശോധനയില്‍ ബ്ലൂടുത്ത് ഉപകരണങ്ങള്‍ ഉപയോഗിച്ചും ഉത്തരക്കടലാസില്‍ മാറ്റംവരുത്തിയും ക്രമക്കേട് നടന്നെന്ന് കണ്ടെത്തി. ഇതോടെ മറ്റ് പരീക്ഷാകേന്ദ്രങ്ങളില്‍നിന്നും പരാതികള്‍ ഉയര്‍ന്നു. തുടര്‍ന്ന് സർക്കാർ റാങ്ക് പട്ടിക റദ്ദാക്കുകയും കേസ് സി.ഐ.ഡി. വിഭാഗത്തിനെ ഏൽപ്പിക്കുകയുമായിരുന്നു.

പരീക്ഷയില്‍ റാങ്ക് നേടിയവരില്‍ പലരും 20 ലക്ഷം മുതല്‍ 40 ലക്ഷം വരെ ഇടനിലക്കാര്‍ക്ക് കൈക്കൂലി നല്‍കിയതിന്റെ തെളിവുകളും അന്വേഷണസംഘത്തിന് ലഭിച്ചു. കേസില്‍ ഉള്‍പ്പെട്ട റാങ്കുകാരില്‍ പലരും ഇപ്പോഴും ഒളിവിലാണ്. കേസില്‍ എ.ഡി.ജി.പി. അമൃത് പോള്‍, മഹിളാമോര്‍ച്ച നേതാവ് ദിവ്യ ഹഗരഗി എന്നിവരുള്‍പ്പെടെ 50-ഓളം പേരാണ് ഇതുവരെ അറസ്റ്റിലായത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.