Follow the News Bengaluru channel on WhatsApp

പണം തട്ടിയെടുക്കാന്‍ ശ്രമിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു: അമല പോളിന്റെ പരാതിയില്‍ മുന്‍ കാമുകൻ അറസ്റ്റിൽ

പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന നടി അമല പോളിന്റെ പരാതിയില്‍ മുന്‍ കാമുകനും ​ഗായകനുമായ ഭവ്നിന്ദര്‍ സിം​ഗ് അറസ്റ്റില്‍. തന്നെ വഞ്ചിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാണിച്ച്‌ വില്ലുപുരം ജില്ലാ ക്രൈം ബ്രാഞ്ച് പോലീസിനാണ് അമല പരാതി നല്‍കിയത്. വേര്‍പിരിയുന്ന ഘട്ടത്തില്‍ അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു എന്നും ബിസിനസില്‍ വഞ്ചിച്ചു എന്നും പരാതിയില്‍ ഉണ്ട്. 2020 ല്‍ അമല പോള്‍ ഗായകന്‍ ഭവ്നീന്ദര്‍ സിംഗുമായി പ്രണയത്തില്‍ ആണെന്നും ഇരുവരും ലിവ് ഇന്‍ ടുഗെതർ ബന്ധത്തില്‍ ആണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഇതേവര്‍ഷം മാര്‍ച്ചിലാണ് പരമ്പരാഗത രാജസ്ഥാനി വധൂവരന്മാരുടെ വേഷത്തില്‍ ഇരുവരും നില്‍ക്കുന്ന ചിത്രം ഭവ്നിന്ദര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്. ഇതോടെ അമല വിവാഹിതയായെന്ന വാര്‍‌ത്തയും പരന്നു. ചിത്രങ്ങള്‍ പ്രചരിപ്പിച്ചതോടെ അമല പോള്‍ മാനനഷ്ടക്കേസുമായി കോടതിയെ സമീപിച്ചു. 2018-ല്‍ സ്വകാര്യമായി നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ വിവാഹം കഴിഞ്ഞെന്ന രീതിയില്‍ തെറ്റായി പ്രചരിപ്പിച്ചെന്നും മാനസിമായി പീഡിപ്പിച്ചെന്നുമായിരുന്നു ഇതില്‍ പറഞ്ഞിരുന്നത്. അതില്‍ ഭവ്നിന്ദറിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.

2018-ല്‍ അമലയും ഭവ്നിന്ദറും ചേര്‍ന്ന് ഒരു പ്രൊഡക്ഷന്‍ കമ്പനി രൂപീകരിച്ചിരുന്നു. ഇതിനുശേഷം ഓറോവില്ലിനടുത്തുള്ള പെരിയമുതലിയാര്‍ ചാവടിയിലേക്ക് താമസം മാറിയെന്നും പോലീസ് പറഞ്ഞു. കുറച്ചുകാലങ്ങള്‍ക്കു ശേഷം ഇവര്‍ പിരിയുകയും ചെയ്തു. ഈ നിര്‍മാണ കമ്പനിയുടെ ബാനറിലാണ് നടി തന്റെ ഏറ്റവും പുതിയ ചിത്രമായ ‘കഡാവര്‍’ നിര്‍മിച്ചത്.

അമല പോളിനെ വ്യാജരേഖ ചമച്ച്‌ കമ്പനിയുടെ ഡയറക്‌ടര്‍ സ്ഥാനത്തുനിന്നും നീക്കി ഭവ്നിന്ദര്‍ വഞ്ചിച്ചതായി പോലീസ് പറഞ്ഞു. ഇവരുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. നടി നല്‍കിയ പരാതിയെ തുടര്‍ന്ന് വില്ലുപുരം പോലീസ് വ്യാജരേഖ ചമയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍, ഉപദ്രവിക്കല്‍ വിവിധ വകുപ്പുകള്‍ പ്രകാരമാണ് മുന്‍കാമുകനെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. എന്നാലിവ ഫോട്ടോഷൂട്ടിന് എടുത്ത ചിത്രങ്ങളാണെന്ന് വ്യക്തമാക്കി അമല തന്നെ രം​ഗത്തെത്തിയതോടെ ഭവ്നിന്ദര്‍ അവ നീക്കം ചെയ്യുകയായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.