അദാനി ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പന്നൻ

ലോകസമ്പന്ന ത്രിമൂർത്തികളിൽ അദാനിയും, അദാനി മറികടന്നത് ബെർണാഡ് അർനോൾട്ടിനെ, ഇനി മുന്നിൽ മസ്‌കും ജെഫ് ബെസോസും. ശതകോടീശ്വരൻമാരുടെ ബ്ലൂംബെർഗിന്റെ പട്ടികയിലാണ് മൂന്നാം സ്ഥാനത്തേക്ക് ഉയർന്ന് ഇന്ത്യൻ വ്യവസായി ഗൗതം അദാനി നേട്ടം കൊയ്തത്. 137.4 ബില്യൺ ഡോളർ ആണ് 60 കാരനായ അദാനിയുടെ ആസ്തി. ആദ്യമായാണ് ഏഷ്യയിൽ നിന്നുള്ള ഒരു വ്യക്തി ബ്ലൂംബെർഗ് ബില്യണയർ സൂചികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇടംപിടിക്കുന്നത്. ഫ്രാൻസിന്റെ ബെർണാഡ് അർനോൾട്ടിനെ പിന്തള്ളിയാണ് അദാനി ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പന്നനായി മാറിയത്.
ഇലോൺ മസ്‌കിന്റെയും ജെഫ് ബെസോസിന്റെയും ആസ്തി നിലവിൽ യഥാക്രമം 251 ബില്യൺ ഡോളറും 153 ബില്യൺ ഡോളറുമാണ്. ഇന്ത്യയിൽ നിന്നുള്ള മറ്റൊരു കോടീശ്വരനായ റിലയൻസ് മേധാവി മുകേഷ് അംബാനി 91.9 ബില്യൺ ഡോളറുമായി പട്ടികയിൽ പതിനൊന്നാം സ്ഥാനത്താണ്. ലോകത്തിലെ ഏറ്റവും ധനികരായ ആളുകളെ അവരുടെ സ്വത്തിന്റെ മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടിക പുറത്ത് വിട്ടിട്ടുള്ളത്.
ലോജിസ്റ്റിക്സ്, ഖനനം, ഊർജം, ,ഗ്യാസ്, പ്രതിരോധം, എയ്‌റോസ്‌പേസ്, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവയിൽ വ്യാപിച്ചുകിടക്കുന്ന ബിസിനസുകളാണ് അദാനിയെ സമ്പന്നതയുടെ നെറുകയിൽ എത്തിച്ചത്. റിലയൻസ് ഇൻഡസ്ട്രീസിനും ടാറ്റ ഗ്രൂപ്പിനും ശേഷം ഇന്ത്യയിലെ മൂന്നാമത്തെ വലിയ ബിസിനസ് കൂട്ടായ്മയാണ് അദാനി ഗ്രൂപ്പ്. അദാനി എന്റർപ്രൈസസ്, അദാനി ഗ്രീൻ എനർജി, അദാനി പോർട്ട്സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ, അദാനി പവർ, അദാനി ടോട്ടൽ ഗ്യാസ്, അദാനി ട്രാൻസ്മിഷൻ എന്നിവയാണ് സ്റ്റോക്കിൽ ലിസ്റ്റ് ചെയ്യപ്പെട്ട അദാനി ഗ്രൂപ്പ് കമ്പനികൾ.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.