Follow the News Bengaluru channel on WhatsApp

60 ലക്ഷം രൂപയുടെ ബി​ഗ്ബി പ്രതിമ വീടിന് മുമ്പിൽ സ്ഥാപിച്ച്‌ ഇന്തോ-അമേരിക്കന്‍ കുടുംബം: ചിത്രങ്ങൾ വൈറൽ

വീടിന് മുമ്പിൽ 60 ലക്ഷം രൂപയുടെ ബി​ഗ്ബി പ്രതിമ സ്ഥാപിച്ച്‌ ഇന്തോ-അമേരിക്കന്‍ കുടുംബം. ന്യൂജേഴ്സിയിലെ എഡിസണ്‍ സിറ്റിയിലുള്ള റിങ്കു-ഗോപി സേത്ത് ദമ്പതികളുടെ വീട്ടിലാണ് ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന്‍റെ കൂറ്റന്‍ പ്രതിമ സ്ഥാപിച്ചത്. റിങ്കുവിന്റേയും ഗോപി സേതിന്റേയും വീടിനുമുന്നില്‍ ഒരു ഗ്ലാസ് ബോക്‌സിന് ഉള്ളിലായിട്ടാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. പ്രതിമയുടെ അനാച്ഛാദനം കാണുന്നതിനായി 600 ഓളം പേരാണ് എത്തിയത്. പടക്കം പൊട്ടിച്ചും ഡാന്‍സ് കളിച്ചുമാണ് പരിപാടി ഇവര്‍ ആഘോഷമാക്കിയത്.

ബിഗ് ബി തനിക്കും ഭാര്യക്കും ദൈവത്തിന് തുല്യമാണെന്ന് ഇന്റര്‍നെറ്റ് സുരക്ഷാ എഞ്ചിനീയറായ ഗോപി സേത്ത് പറഞ്ഞു. ബിഗ്ബിയും സിനിമാഭിനയം പോലെ തന്നെ അദ്ദേഹം വ്യക്തിത്വവും തന്നെ ആകര്‍ഷിച്ചിട്ടുണ്ട്. മറ്റ് താരങ്ങളെ പോലെയല്ല അദ്ദേഹം ആരാധകരുമായി ഇടപെടുന്നതും ആശയവിനിമം നടത്തുന്നതുമെല്ലാം തന്നെ ആകര്‍ഷിച്ച ഘടകമാണ്. അതുകൊണ്ടാണ് വീടിന് മുന്നില്‍ ബിഗ്ബിയുടെ പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ചതെന്നും കുടുംബം പറയുന്നു.

79കാരനായ സേത് ഗുജറാത്തിലെ ഗാഹോഡില്‍ നിന്ന് 1990ലാണ് യുഎസില്‍ എത്തുന്നത്. പ്രതിമയെക്കുറിച്ച്‌ അമിതാഭ് ബച്ചന് അറിയാമെന്നാണ് സേത് പറയുന്നത്. ഇതിനൊന്നും താന്‍ അര്‍ഹനല്ലെന്നും എന്നാല്‍ ഇത് ചെയ്യുന്നതില്‍ നിന്ന് തടയില്ലെന്നും ബിഗ് ബി പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. റിയാലിറ്റി ഷോ ആയ കോന്‍ ബനേക ക്രോര്‍പതി സ്റ്റൈലില്‍ ഇരിക്കുന്ന അമിതാഭ് ബച്ചനെയാണ് പ്രതിമയില്‍ കാണുന്നത്.  1991ല്‍ നവരാത്രി ആഘോഷത്തിനിടെ ന്യൂ ജേഴ്‌സിയില്‍ വച്ചാണ് തന്റെ ദൈവത്തെ ആദ്യമായി കണ്ടത് എന്നാണ് സേത് പറയുന്നത്.

അന്നു മുതല്‍ താരത്തിന്റെ കടുത്ത ആരാധകനാണ്. അമേരിക്കയില്‍ പ്രതിമ സ്ഥാപിക്കാന്‍ ഏറെ ബുദ്ധിമുട്ടായിരുന്നെന്നും താന്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി അതാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിന്റെ ചിത്രങ്ങള്‍ ട്വിറ്ററിലും പങ്കുവെച്ചിട്ടുണ്ട്. രാജസ്ഥാനില്‍ നിന്നാണ് പ്രതിമ രൂപകല്‍പന ചെയ്തത്. ഏകദേശം 60 ലക്ഷം രൂപയാണ് (75,000 ഡോളര്‍) ഇതിനായി ചെലവഴിച്ചത്. ‘യുഎസില്‍ ഒരു പ്രതിമ സ്ഥാപിക്കുന്നത് ഒരുപാട് വെല്ലുവിളികള്‍ നിറഞ്ഞതാണ്, ഇത് മറ്റുള്ളവയേക്കാള്‍ ബുദ്ധിമുട്ടായിരുന്നുവെന്നും ഗോപി സേത്ത് പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.