പോലീസുകാരിയെ കാറിടിച്ച് നിലത്തേക്ക് തള്ളിയിട്ട് മുഖത്തടിച്ചു: വൈറൽ വ്ലോഗര്‍ ബുള്ളറ്റ് റാണി അറസ്റ്റിൽ

ലക്‌നൗ: വനിതാ പോലീസ് കോണ്‍സ്റ്റബിളിനെ മര്‍ദ്ദിച്ച കേസില്‍ ബുള്ളറ്റ് റാണി അറസ്റ്റില്‍. സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധേയയായ വ്ലോഗര്‍ ശിവാംഗി ദബാസ് ആണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി സിറ്റി പാര്‍ക്ക് ജംഗ്ഷന് സമീപത്ത് വച്ച് ശിവാംഗി ഓടിച്ചിരുന്ന കാര്‍ പോലീസ് കോണ്‍സ്റ്റബിളായ ജ്യോതി ശര്‍മയുടെ സ്കൂട്ടറിലിടിക്കുകയായിരുന്നു. അതിവേഗത്തിലെത്തിയ കാര്‍ മറിക്കടക്കാനുള്ള ശ്രമത്തിനിടെയാണ് സ്കൂട്ടറില്‍ ഇടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ ജ്യോതി റോഡിലേക്ക് തെറിച്ചുവീണു. പിന്നാലെ കാറില്‍ നിന്നിറങ്ങിയ ശിവാംഗിയും ജ്യോതിയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും പോലീസുകാരിയെ ശിവാംഗി മര്‍ദ്ദിക്കുകയുമായിരുന്നു. പോലീസുകാരിയെ നിലത്തേക്ക് തള്ളിയിട്ട് മുഖത്തടിച്ച യുവതി തന്നോട് ഏറ്റുമുട്ടലിന് വന്നാല്‍ പരിണതഫലം അനുഭവിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ ജ്യോതി ശര്‍മ വിവരം പോലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു. ഉടന്‍തന്നെ പോലീസ് സംഘം സ്ഥലത്തെത്തുകയും ശിവാംഗിയെ പിടികൂടുകയുമായിരുന്നു. പോലീസിന്റെ ‘ഡയല്‍ 112’ പട്രോളിങ് സംഘത്തില്‍ ജോലിചെയ്യുന്ന ജ്യോതി ശര്‍മ, രാത്രി ഡ്യൂട്ടി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. സംഭവത്തിന് പിന്നാലെ ശിവാംഗി കോണ്‍സ്റ്റബിളുമായി തട്ടിക്കയറുന്ന വീഡിയോകളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
സമൂഹമാധ്യമങ്ങളില്‍ ബുള്ളറ്റ് റാണി എന്ന് പേരിലറിയപ്പെടുന്ന ശിവാംഗിയ്ക്ക് ഇന്‍സ്റ്റാഗ്രാമില്‍ മാത്രം മൂന്ന് ലക്ഷത്തിലധികം ഫോളേവേഴ്‌സ് ആണുള്ളത്. ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന വീഡിയോകളെല്ലാം ഏറെ ശ്രദ്ധനേടാറുമുണ്ട്. കഴിഞ്ഞ മെയ് മാസത്തിലും ശിവാംഗിക്കെതിരേ പോലീസ് നടപടി സ്വീകരിച്ചിരുന്നു. അപകടകരമായ രീതിയില്‍ വാഹനമോടിക്കുന്ന വീഡിയോകള്‍ പങ്കുവെച്ചതിന് പിന്നാലെയാണ് പോലീസ് യുവതിയെ നോട്ടീസ് നല്‍കി വിളിച്ചുവരുത്തിയത്. ഇതിനു പിന്നാലെയാണ് വാഹനാപകടക്കേസില്‍ വ്‌ളോഗര്‍ പോലീസിന്റെ പിടിയിലായിരിക്കുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.