നോവലില്‍ ദേശീയ ഗാനത്തെ അവഹേളിച്ചെന്ന് ആരോപണം; എഴുത്തുകാരൻ ബറഗൂറു രാമചന്ദ്രപ്പക്കെതിരെ പരാതിയുമായി ബിജെപി

ബെംഗളൂരു: നോവലില്‍ ദേശീയ ഗാനത്തെ അവഹേളിച്ചെന്നാരോപിച്ച് എഴുത്തുകാരനെതിരെ പരാതിയുമായി ബി.ജെ.പി. പ്രമുഖ കന്നഡ എഴുത്തുകാരനും ചിന്തകനും തിരക്കഥാകൃത്തുമായ ബറഗൂറു രാമചന്ദ്രപ്പയുടെ ഭാരത നഗരി എന്ന നോവലില്‍ ദേശീയ ഗാനത്തെ നിന്ദിച്ചെന്നാണ് ആരോപണം. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ രവികുമാര്‍ ആണ് രാമചന്ദ്രപ്പക്കെതിരെ നടപടി ആവശ്യപ്പെട്ട് ബെംഗളൂരു പോലീസ് കമ്മീഷണര്‍ പ്രതാപ റെഡ്ഡിക്ക് പരാതി നല്‍കിയത്. 2016 പുറത്തിറങ്ങിയ നോവലില്‍ ദേശീയ ഗാനത്തെ മോശമായി ചിത്രീകരിക്കുന്നു എന്നാണ് പരാതി. നോവല്‍ നിരോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പുരോഗമന നിലപാടുകള്‍ സ്വീകരിക്കുന്ന രാമചന്ദ്രപ്പ കഴിഞ്ഞ കോണ്‍ഗ്രസ് ഭരണകാലത്ത് പാഠപുസ്തക പരിഷ്‌കരണ സമിതി അധ്യക്ഷനായിരുന്നു. സംവിധായകന്‍ ഗാനരചയിതാവ്, തിരക്കഥാകൃത്ത്, എന്നി നിലകളില്‍ 20 ഓളം ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ എഴുത്തുകാരന്‍ കൂടിയാണ്. 20 നോവലുകള്‍ക്ക് പുറമെ കവിത, നാടകം, സാഹിത്യ നിരൂപണം എന്നിങ്ങനെ 50 ഓളം കൃതികളുടെ രചയിതാവു കൂടിയാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.