സ്ഥലതർക്കത്തെ തുടർന്ന് ഭീഷണിപ്പെടുത്തിയതായി പരാതി; കർണാടക മന്ത്രിക്കെതിരെ പോലീസ് കേസെടുത്തു

ബെംഗളൂരു: സ്ഥലതര്‍ക്കത്തെ തുടര്‍ന്ന് ദളിത് പിന്നാക്ക വിഭാഗത്തില്‍പ്പെട്ട കുടുംബത്തിനെ ഭീഷണിപ്പെടുത്തി എന്ന പരാതിയില്‍ കര്‍ണാടക ടൂറിസം, പരിസ്ഥിതി മന്ത്രി ആനന്ദ് സിംഗ് അടക്കം നാല് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിനെതിരെയുള്ള അതിക്രമങ്ങള്‍ തടയല്‍ നിയമം, ഐ.പി.സി. 504,506 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വടക്കന്‍ കര്‍ണാടകയിലെ ഹൊസ്‌പേട്ടയില്‍ ചൊവ്വാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഡി. പോലപ്പ എന്ന ആളാണ് പരാതി നല്‍കിയത്.
പോലപ്പയും ഗ്രാമത്തിലുള്ളവരും തമ്മില്‍ സ്ഥലതര്‍ക്കം നിലനിന്നിരുന്നു. ഗ്രാമത്തിലെത്തിയ മന്ത്രിയോട് പ്രദേശവാസികള്‍ വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പോലപ്പയുമായുള്ള സംസാരത്തിനിടെ മന്ത്രി ദേഷ്യപ്പെടുകയും കുടുംബത്തോടെ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് ആരോപണം.
മന്ത്രിക്കെതിരെയുള്ള പരാതിയുമായി ഹൊസ്‌പേട്ട പോലീസ് സൂപ്രണ്ടിന്റെ ഓഫീസിലെത്തിയ പോലപ്പയും കുടുംബവും പെട്രോള്‍ ശരീരത്തിലൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. ഓഫീസിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഇടപ്പെട്ടാണ് ഇവരെ പിന്തിരിപ്പിച്ചത്.
തനിക്കവകാശപ്പെട്ട സ്ഥലം കൈയേറിയതുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം മുമ്പ് മുന്‍സിപ്പല്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും നടപടിയുണ്ടായില്ലെന്നും പരാതി നല്കിയതിനെ തുടര്‍ന്ന് തനിക്ക് നിരവധി വധഭീഷണി കോളുകള്‍ വന്നിട്ടുണ്ടെന്നും പൊലപ്പ പറഞ്ഞു.
‘ಪೆಟ್ರೋಲ್ ಹಾಕಿ ಸುಟ್ಟು ಹಾಕುತ್ತೇನೆ’ ಎಂದು ಸಚಿವ ಆನಂದ್ ಸಿಂಗ್ ಅವರು ಜೀವ ಬೆದರಿಕೆ ಒಡ್ಡಿದ್ದಾರೆ ಎಂದು ಆರೋಪಿಸಿ ಕುಟುಂಬದ 9 ಜನ ಮಂಗಳವಾರ ಎಸ್ಪಿ ಕಚೇರಿ ಎದುರು ಪೆಟ್ರೋಲ್ ಸುರಿದುಕೊಂಡರು.@AnandSinghBS @XpressBengaluru
#KarnatakaPolice #ಆನಂದ್_ಸಿಂಗ್ #ಜೀವಬೆದರಿಕೆ #ಕರ್ನಾಟಕಪೊಲೀಸ್ pic.twitter.com/eXjmFzammi— kannadaprabha (@KannadaPrabha) August 30, 2022
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.