അന്യ മതത്തില്‍പെട്ട വിദ്യാര്‍ഥിനിയുമായി കോളേജ് ക്യാമ്പസിൽ സംസാരിച്ചു നിന്ന വിദ്യാര്‍ഥിയെ മര്‍ദിച്ചതായി പരാതി

മംഗളൂരു: ഹിന്ദു മതത്തില്‍പെട്ട വിദ്യാര്‍ഥിനിയുമായി കോളേജ് ക്യാമ്പസിൽ സംസാരിച്ചു നിന്ന മുസ്‌ലിം വിദ്യാര്‍ഥിയെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചുവെന്ന് പരാതി. സുള്ള്യ കസബ കൊടിയബയലിലെ ഫസ്റ്റ് ഗ്രേഡ് കോളേജ് ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ഥിയും ജാല്‍സൂര്‍ സ്വദേശിയുമായ പൈഞ്ചാര്‍ വീട്ടില്‍ മുഹമ്മദ് സനിഫ് (19) ആണ് അക്രമത്തിനിരയായത്.
ബിബിഎ അവസാന വര്‍ഷ വിദ്യാര്‍ഥികളായ ദീക്ഷിത്, ധനുഷ്, പ്രജ്വല്‍, ബികോം അവസാന വര്‍ഷ വിദ്യാര്‍ഥികളായ തനൂജ്, മോക്ഷിത്, ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ഥി അക്ഷയ്, എന്‍എംസി കോളേജിലെ ഗൗതം എന്നിവരാണ് മര്‍ദിച്ചതെന്ന് സുള്ള്യ പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു. പരിക്കേറ്റ മുഹമ്മദ് സനിഫിനെ ബന്ധുക്കള്‍ സുള്ള്യ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളജിലെ വിദ്യാര്‍ഥിയായ പെണ്‍കുട്ടിയോട് സനിഫ് ഏറെനേരം സംസാരിച്ചിരുന്നു.
ഇത് ശ്രദ്ധയില്‍പെട്ട ഏതാനും വിദ്യാര്‍ഥികള്‍ ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് തന്നെ ഗ്രൗണ്ടിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന് സനിഫ് പറഞ്ഞു. പെണ്‍കുട്ടിയോട് സംസാരിച്ചതിനെ കുപ്പായക്കോളറില്‍ പിടിച്ച് ചോദ്യം ചെയ്ത സംഘം മരക്കഷണം കൊണ്ട് പുറത്ത് അടിച്ചു. നിലത്തിട്ട് ചവിട്ടുകയും ജീവന്‍ വേണമെങ്കില്‍ പെണ്‍കുട്ടിയുമായുള്ള സൗഹൃദം അവസാനിപ്പിച്ചോ എന്ന് താക്കീത് നല്‍കുകയും ചെയ്തതായും സനിഫ് പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
