Follow the News Bengaluru channel on WhatsApp

കർണാടകത്തിലെ വ്യക്തിവിവര മോഷണ കേസുകൾ കുറഞ്ഞതായി എൻസിആർബി റിപ്പോർട്ട്‌

ബെംഗളൂരു: കർണാടകത്തിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് 2021ൽ വ്യക്തിവിവര മോഷണക്കേസുകളിൽ (identity theft) കുറവ് രേഖപെടുത്തിയതായി നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻസിആർബി) റിപ്പോർട്ട്‌. 2019ൽ രജിസ്റ്റർ ചെയ്ത വ്യക്തിവിവര മോഷണക്കേസുകളിൽ 85 ശതമാനവും 2020ൽ 68 ശതമാനവുമാണ് കർണാടകത്തിലാണ്. എന്നാൽ  2021-ൽ കേസുകൾ 43 ശതമാനമായി കുറഞ്ഞു. അതേസമയം ഐടി ആക്ടിലെ സെക്ഷൻ 66 പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിൽ ഭൂരിഭാഗവും ഇപ്പോഴും സംസ്ഥാനത്താണ്. ബ്യുറോ പുറത്തുവിട്ട ഡാറ്റ പ്രകാരം രാജ്യത്തും സംസ്ഥാനത്തും രജിസ്റ്റർ ചെയ്ത കമ്പ്യൂട്ടർ സംബന്ധമായ കുറ്റകൃത്യങ്ങളുടെ ഏറ്റവും വലിയ ഭാഗമാണ് വ്യക്തിവിവര മോഷണക്കേസുകൾ. 2021-ൽ 19,751 കമ്പ്യൂട്ടർ സംബന്ധമായ കുറ്റകൃത്യങ്ങളിൽ 4,047 (20 ശതമാനം) ഈ വിഭാഗത്തിലാണ്. എൻസിആർബിയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ വർഷം ഇന്ത്യയിലെ മെട്രോപൊളിറ്റൻ നഗരങ്ങളിലായി ഏറ്റവും കൂടുതൽ വ്യക്തിവിവര മോഷണക്കേസുകൾ റിപ്പോർട്ട് ചെയ്തത് ബെംഗളൂരുവിലാണ്. ബ്യൂറോയുടെ ക്രൈം ഇൻ ഇന്ത്യ-2021 റിപ്പോർട്ട് അനുസരിച്ച്, രാജ്യത്തെ മൊത്തം വ്യക്തിവിവര മോഷണക്കേസുകളുടെ 72 ശതമാനവും ബെംഗളൂരുവിലാണ്. ഇരയിൽ നിന്ന് വ്യക്തിപരമോ തന്ത്രപ്രധാനമോ ആയ വിവരങ്ങൾ നേടുന്നതിന് അയാളുടെ വിവരങ്ങൾ ഉപയോഗിച്ച് വ്യാജ രേഖകൾ സൃഷ്ടിക്കുന്നതാണ് വ്യക്തിവിവര മോഷണം. ഇന്ത്യൻ നിയമപ്രകാരം ഇതിനുള്ള ശിക്ഷ മൂന്ന് വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയുമാണ്. ബെംഗളൂരുവിനു പിന്നാലെ കാൻപൂരും 119 വ്യക്തിവിവര മോഷണക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ വിഭാഗത്തിൽ  ഏറ്റവും താഴെയുള്ളത് ചെന്നൈയും കോയമ്പത്തൂരും ആണ്. അതേസമയം പട്നയിൽ കഴിഞ്ഞ വർഷം ഒരു കേസ് പോലും ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട്‌ ചെയ്തിട്ടില്ലെന്ന് ബ്യുറോ ഡാറ്റ വ്യക്തമാക്കി.
ഇതിനിടെ സംസ്ഥാന തലത്തിൽ, കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ഐഡന്റിറ്റി മോഷണക്കേസുകൾ റിപ്പോർട്ട് ചെയ്തത് കർണാടകയിലാണ്. സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം രജിസ്റ്റർ ചെയ്ത കേസുകളിൽ ഭൂരിഭാഗം കേസുകളും ബെംഗളൂരുവിൽ നിന്നാണ്. ബെംഗളൂരുവിനു തൊട്ടുപിന്നിൽ  ഹൈദരാബാദും, മുംബൈയും പട്ടികയിലുണ്ട്. പ്രമുഖ വ്യവസായികൾ മുതൽ ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ്, മുതിർന്ന ഐപിഎസ് ഓഫീസർ പി. ഹരിശേഖരൻ തുടങ്ങിയവർ വ്യക്തിവിവര മോഷണത്തിന്റെ ഇരകളാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.