ഗര്‍ഭിണിയായ ഇന്ത്യന്‍ യുവതി മരണപ്പെട്ട സംഭവം: മണിക്കൂറുകള്‍ക്കുള്ളില്‍ പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി രാജി വെച്ചു

ലിസ്ബണ്‍: ഗര്‍ഭിണിയായ ഇന്ത്യന്‍ യുവതി മരണപ്പെട്ട സംഭവത്തില്‍ പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി രാജി വെച്ചു. പൂര്‍ണ ഗര്‍ഭിണിയായ സ്ത്രീയെ ഒരു ആശുപത്രിയില്‍ നിന്ന് മറ്റൊന്നിലേക്കു മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി മാര്‍ത്താ ടെമിഡോ രാജിവെക്കുകയായിരുന്നു.
ഗര്‍ഭിണിയായിരുന്ന ഇന്ത്യന്‍ യുവതിയെ
ആശുപത്രിയിലേക്ക് കൊണ്ടു പോകവെ ആംബുലന്‍സില്‍ വെച്ച് നില വഷളാവുകയായിരുന്നു. തുടര്‍ന്ന് സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. യുവതിയുടെ മരണത്തില്‍ അന്വേഷണത്തിനു ഉത്തരവിട്ടിട്ടുണ്ട്. നിയോനേറ്റോളജി വിഭാഗത്തില്‍ ഒഴിവ് ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് യുവതിയെ സാന്റാ മരിയ ആശുപത്രിയില്‍നിന്ന് തലസ്ഥാനമായ ലിസ്ബണിലെ ഒരു ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നത്.
കോവിഡ് കാലത്തും തുടര്‍ന്ന് രാജ്യത്ത് വാക്സിന്‍ വിതരണം വിജയകരമായി കൈകാര്യം ചെയ്തതിനും ആരോഗ്യമന്ത്രിയായ മാര്‍ത്ത ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഡോക്ടര്‍മാരുടെ അഭാവം മൂലം അടിയന്തര പ്രസവ സേവനങ്ങള്‍ താല്കാലികമായി അടച്ചിട്ടതാണ് തിരിച്ചടിയായത്. മാര്‍ത്ത ടെമിഡോയുടെ രാജി സ്വീകരിച്ച് പ്രധാനമന്ത്രി അന്റോണിയ കോസ്റ്റ ആരോഗ്യമന്ത്രിയുടെ സേവനത്തിന് നന്ദി പറയുകയും ചെയ്തു. യുവതിയുടെ മരണം മാത്രമല്ല മാര്‍ത്തയുടെ രാജിയിലേക്ക് നയിച്ചത്.
ഇതിനു മുമ്പും ഇത്തരം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനാല്‍ രാജ്യത്തിന്റെ ആരോഗ്യമേഖലയെ മെച്ചപ്പെടുത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2018 ലാണ് മാര്‍ത്ത ആരോഗ്യമന്ത്രിയാവുന്നത്. ആരോഗ്യ പ്രവര്‍ത്തകരുടെ അഭാവം, ഗര്‍ഭസുരക്ഷ- നവജാത ശിശു സംരക്ഷണം, പൊതു ആശുപത്രികളുടെ ശോചനീയാവസ്ഥ എന്നീ പ്രശ്നങ്ങള്‍ കാരണം ആരോഗ്യമന്ത്രിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് രാജി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.