കാഴ്ചശക്തി ഇല്ലാതിരുന്നിട്ടും യാഷ് നേടിയെടുത്തത് സ്വപ്‌നസാഫല്യം

ബെംഗളൂരു: കാഴ്ചശക്തി നഷ്ടപ്പെട്ട മധ്യപ്രദേശ് സ്വദേശി യാഷ് സോങ്കിയയ്ക്ക് സ്വപ്‌നസാഫല്യം. കാഴ്ച വൈകല്യമുള്ള 25 കാരനായ യാഷിന് ടെക് ഭീമനായ മൈക്രോസോഫ്റ്റില്‍ നിന്നാണ് ജോലി വാഗ്ദാനം ലഭിച്ചിരിക്കുന്നത്. 47 ലക്ഷം രൂപയുടെ പാക്കേജിലാണ് യാഷിന്റെ നിയമനം. മുന്‍കൂര്‍ പ്രൊഫഷണല്‍ പ്രവൃത്തിപരിചയമൊന്നുമില്ലാതെ, മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നുള്ള ബിരുദധാരിയായ യാഷ് സോങ്കിയ, സ്വപ്‌ന സ്ഥാപനമായ മൈക്രോസോഫ്റ്റില്‍ ജീവിതത്തിലെ ആദ്യ ജോലിയില്‍ ചേരുന്നതായി തന്റെ സമൂഹ മാധ്യമങ്ങളിലൂടെ കുറിപ്പ് പങ്കിട്ടു. ബെംഗളൂരു ഓഫീസില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായാണ് യാഷിന്റെ നിയമനം.
എട്ട് വയസ്സുള്ളപ്പോഴാണ് യാഷിന് കാഴ്ച നഷ്ടപ്പെടുന്നത്. 2021-ല്‍ ഇന്‍ഡോറിലെ ശ്രീ ഗോവിന്ദ്രം സെക്സാരിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സില്‍ നിന്ന് ബി.ടെക് ബിരുദം നേടി. സ്‌ക്രീന്‍ റീഡര്‍ സോഫ്റ്റ്വെയറിന്റെ സഹായത്തോടെയാണ് യാഷ് പഠനം പൂര്‍ത്തിയാക്കിയത്. ജനിച്ചതിന്റെ പിറ്റേന്ന് മുതല്‍ യാഷിന് ഗ്ലോക്കോമ ഉണ്ടായിരുന്നു. തുടര്‍ന്ന് എട്ടാം വയസില്‍ കാഴ്ചശക്തി പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. കോഡിംഗ് പഠിച്ചതിന് ശേഷം ജോലി അന്വേഷിക്കാന്‍ ആരംഭിച്ചു. തുടര്‍ന്ന് മൈക്രോസോഫ്റ്റില്‍ അപേക്ഷിച്ചു. ഓണ്‍ലൈന്‍ പരീക്ഷയ്ക്കും ഇന്റര്‍വ്യൂവിനും ശേഷം കമ്പനിയില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
കാഴ്ചശക്തി നഷ്ടപെടുന്നതിന്റെ തുടക്കത്തില്‍ ജീവിതം ബുദ്ധിമുട്ടുള്ള ഒരു യാത്ര ആയിരുന്നു. പക്ഷേ സാവധാനത്തിലും സ്ഥിരമായും എല്ലാം സാധാരണ നിലയിലായി. കോളേജും കൂട്ടുകാരും ഒരുപാട് സഹായിച്ചു. ഇന്റര്‍നെറ്റ് ഏറെ സഹായകമായി. ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടി വന്നെങ്കിലും മറ്റുള്ളവരുടെ പിന്തുണയും ലഭിച്ചു. നിസ്സഹായത അനുഭവിക്കുന്ന കാഴ്ച വൈകല്യമുള്ള ആളുകള്‍ എല്ലാ മേഖലയും എല്ലാവര്‍ക്കും വേണ്ടിയുള്ളതല്ലെന്ന് മനസ്സിലാക്കണം. പകരം, അവര്‍ തങ്ങളാല്‍ കഴിയുന്നിടത്ത് അവരുടെ 100 ശതമാനം നല്‍കണം. എങ്കില്‍ വിജയം ഉറപ്പാണെന്ന് തന്റെ ഇതുവരെയുള്ള യാത്ര വിവരിച്ചുകൊണ്ട് യാഷ് പറഞ്ഞു. ആകാശത്തിനപ്പുറം ഉയരത്തില്‍ സ്വപ്‌നം കാണുക; ചിറകുകള്‍ വളരെ ചെറുതാണെങ്കിലും, കാഴ്ച തെളിച്ചമുള്ളതാക്കുകയെന്നും യാഷ് തന്റെ കുറിപ്പില്‍ ചേര്‍ത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.