ബെംഗളൂരുവിലെ തടാകങ്ങൾ കുടിവെള്ള സ്രോതസ്സാകാൻ യോഗ്യമല്ലെന്ന് കെഎസ്പിസിബി റിപ്പോർട്ട്

ബെംഗളൂരു: ബെംഗളൂരുവിലെ ഒരു തടാകവും കുടിവെള്ള സ്രോതസ്സാകാൻ യോഗ്യമല്ലെന്നും വ്യാവസായിക മാലിന്യങ്ങൾ അവയിലേക്ക് പ്രവേശിക്കുന്നതാണ് ഈ ജലാശയങ്ങൾ മലിനമാകുന്നതിന് പിന്നിലെ പ്രധാന കാരണമെന്നും കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ (കെഎസ്പിസിബി) ജല ഗുണനിലവാര വിശകലന റിപ്പോർട്ട്. കെഎസ്പിസിബി റിപ്പോർട്ട് അനുസരിച്ച്, ബെംഗളൂരുവിലെ 105 തടാകങ്ങളിൽ, ഒരു തടാകവും ഗുണനിലവാര പട്ടികയുടെ എ, ബി, സി വിഭാഗത്തിൽ ഉൾപ്പെടുന്നില്ല. ആകെയുള്ള തടാകങ്ങളിൽ 65 എണ്ണം ഡി ക്ലാസ് വിഭാഗത്തിലാണ്. 36 തടാകങ്ങൾ ക്ലാസ് ഇ വിഭാഗത്തിലാണ്. മറ്റ് നാല് ജലാശയങ്ങളിലും നിലവിൽ മതിയായ അളവിൽ ജലലഭ്യത ഇല്ലാത്തതിനാൽ അവയുടെ സാമ്പിളുകൾ ശേഖരിക്കാനായില്ല. എ വിഭാഗത്തിലുള്ള ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെട്ടതാണെന്നും കുടിവെള്ള യോഗ്യമാണെന്നും, ക്ലാസ് ബി വിഭാഗത്തിലുള്ള തടാകജലം കുളിക്കുന്നതിന് അനുയോജ്യമാണെന്നും, ക്ലാസ് ഡി വിഭാഗത്തിലെ തടാകങ്ങളിൽ നിന്നുള്ള ജലം വന്യജീവികൾക്കും മറ്റും ഉപയോഗിക്കാമെന്നും, ക്ലാസ് ഇ ജലസേചനത്തിന് അനുയോജ്യമാണെന്നും കെഎസ്പിസിബി റിപ്പോർട്ടിൽ പറയുന്നുണ്ട്. സംസ്ഥാന സർക്കാർ രേഖകൾ പ്രകാരം ബെംഗളൂരുവിൽ പ്രതിദിനം 1458.6 മില്ലി ലിറ്റർ മലിനജലം ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. എന്നാൽ ബെംഗളൂരുവിൽ പ്രതിദിനം ഉത്പാദിപ്പിക്കുന്ന മലിനജലത്തിൽ 50 ശതമാനം മാത്രമാണ് മലിനജല സംസ്കരണ പ്ലാന്റുകളിൽ സംസ്കരിക്കുന്നത്. നഗരത്തിലെ 110-ലധികം ഗ്രാമങ്ങളിൽ, ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡ് (ബിഡബ്ലൂഎസ്എസ്ബി) ഇതുവരെ ഭൂഗർഭ ഡ്രെയിനേജ് ലൈനുകൾ നൽകാത്തതിനാൽ ഈ ഗ്രാമങ്ങളിൽ ഉൽപാദിപ്പിക്കുന്ന മലിനജലം തടാകങ്ങളിൽ പ്രവേശിക്കുന്നുണ്ടെന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
മൈനർ ഇറിഗേഷൻ വകുപ്പിന്റെ കണക്കുകൾ പ്രകാരം രാംപുര തടാകം, യെലെ മല്ലപ്പ ഷെട്ടി തടാകം, വദേരഹള്ളി തടാകം, ഹൂഡി തടാകം, ബൊമ്മസാന്ദ്ര തടാകം, വിശ്വനാഥപുര തടാകം എന്നിവയാണ് പൂർണമായും മലിനമാക്കപ്പെട്ട തടാകങ്ങൾ.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.