ബാംഗ്ലൂർ മലയാളി വെൽഫെയർ അസോസിയേഷൻ ഓണാഘോഷം സെപ്തംബർ നാലിന്

ബെംഗളൂരു: ബാംഗ്ലൂര്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ (BMWA) ഓണാഘോഷം സെപ്തംബര്‍ നാലിന് നടക്കും. ബന്നാര്‍ഘട്ട റോഡിലെ മീനാക്ഷി മാളിന് സമീപത്തുള്ള ഡോണ്‍ ബോസ്‌കോ സ്‌കില്‍ സെന്ററില്‍ വെച്ചാണ് പരിപാടി. രാവിലെ 7.30 മുതല്‍ പൂക്കള മത്സരത്തോടെ പരിപാടികള്‍ ആരംഭിക്കും. മലയാളം-കന്നഡ ചലച്ചിത്രതാരം ശ്രീമതി അഞ്ജലി അനീഷ് ചടങ്ങില്‍ മുഖ്യാഥിതി ആയിരിക്കും. ഡോ.ഓസ്റ്റിന്‍ ഈപ്പന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ അഡ്വ. സന്തോഷ് ചാക്കോ, ഷാന്‍ ജോസ്, ജോസ് നീരാക്കല്‍,വില്‍സണ്‍, അവിനാഷ്,സനില്‍ കുര്യന്‍, അബിന്‍ തോമസ്, ശരവണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വടംവലി മല്‍സരം തുടങ്ങി 12ല്‍ പരം കായിക മത്സരങ്ങളും സംഗീത-നൃത്ത മത്സരങ്ങളും വേദിയില്‍ അരങ്ങേറും. ഓണസദ്യയും ഏര്‍പ്പെടുത്തിയിട്ടുണ്ട്, സദ്യക്ക് രജിസ്റ്റര്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 9945522298 എന്ന നമ്പറില്‍ വിളിക്കുകയോ വാട്‌സാപ് വഴി ബന്ധപ്പെടുകയോ ചെയ്യാം. ഓണാഘോഷങ്ങളോടാനുബന്ധിച്ചുള്ള സാധനങ്ങള്‍ വാങ്ങുന്നതിനുള്ള സ്റ്റാളുകള്‍, ലഘുഭക്ഷണ സ്റ്റാളുകള്‍ തുടങ്ങിയവയും ക്രമീകരിച്ചിട്ടുണ്ട്.
അത്തപ്പൂക്കള മത്സരത്തിന് പൂക്കളും ഇലകളും, പ്രകൃതിദത്തമായ ചേരുവകളും മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. പൂക്കളത്തിന് അനുവദിച്ചിരിക്കുന്ന ഏറ്റവും ചുരുങ്ങിയ വലിപ്പം 5 X5 അടിയും പരമാവധി വലിപ്പം 7 X7 മാണ്. ഒരു ടീമില്‍ അഞ്ച് പേര്‍ക്ക് പങ്കെടുക്കാം. ഒന്നാം സമ്മാനം 10,000 രൂപയും രണ്ടാം സമ്മാനം 5000 രൂപയും മൂന്നാം സമ്മാനം 3000 രൂപയും നല്‍കുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ഓസ്റ്റിന്‍ ഈപ്പന്‍ അറിയിച്ചു. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സെപ്റ്റംബര്‍ മൂന്നിന് മുന്‍പ് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
രജിസ്‌ട്രേഷനു വേണ്ടി താഴെ തന്നിരിക്കുന്ന നമ്പറില്‍ ബന്ധപ്പെടുക:
9886404150, 75940 88886
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
