കെജിഎഫ് പ്രചോദനം: അഞ്ച് ദിവസത്തിനിടെ നാല് പേരെ കൊലപ്പെടുത്തിയ 19കാരൻ പിടിയിൽ

ഭോപ്പാല്‍: മധ്യപ്രദേശിലെ സാഗര്‍ ജില്ലയെ നടുക്കിയ സീരിയല്‍ കില്ലര്‍ അറസ്റ്റില്‍. 19കാരനായ കേസ്‌ലി സ്വദേശി ശിവപ്രസാദ് ധ്രുവെ ആണ് പിടിയിലായത്. അഞ്ച് ദിവസത്തിനിടെ നാല് സെക്യൂരിറ്റി ജീവനക്കാരെ പ്രതി കൊലപ്പെടുത്തിയിരുന്നു. പുലര്‍ച്ചെ മൂന്നരയോടെ പിടികൂടുന്നതിനു തൊട്ടുമുമ്പും ഇയാള്‍ കൊലപാതകം നടത്തിയതായും പോലീസ് പറഞ്ഞു. തന്റെ ഇരകളില്‍ ഒരാളെ ആക്രമിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു.
കൊല്ലപ്പെട്ട ഒരാളുടെ ഫോണ്‍ ശിവപ്രസാദ് മോഷ്ടിച്ചിരുന്നു. ഇത് പിന്തുടര്‍ന്ന് പോയ പോലീസ് ഇയാളെ വെള്ളിയാഴ്ച പുലര്‍ച്ചെ ഭോപ്പാലില്‍ വെച്ച് പിടികൂടുകയായിരുന്നു. കെജിഎഫില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ശിവപ്രസാദ് പ്രശസ്തനാകാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഷോര്‍ട്സും ഷര്‍ട്ടും ധരിച്ച കൊലയാളി ഇരയെ അടിക്കുകയും കല്ലുകൊണ്ട് തലയില്‍ ഇടിക്കുകയും ചെയ്യുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
महज़ 19-20 साल की उम्र में नाम हासिल करने के लिये आरोपी ने 5 सिक्योरिटी गार्ड को पत्थर से कुचलकर मार डाला ऐसा पुलिस का कहना है. सीसीटीवी फुटेज में वो बेरहमी से कत्ल करता दिख रहा है @ndtv @ndtvindia https://t.co/vupRSULQIj pic.twitter.com/pTKcV4jSDk
— Anurag Dwary (@Anurag_Dwary) September 2, 2022
എട്ടാം ക്ലാസ് വരെ പഠിച്ച ശിവപ്രസാദ്, ഗോവയിലാണു ജോലി ചെയ്തിരുന്നത്. ചെറിയ തോതില്‍ ഇംഗ്ലിഷ് സംസാരിക്കാനറിയാം. ഉത്തം രജക്, കല്യാണ്‍ ലോധി, ശംഭുറാം ദുബെ, മംഗള്‍ അഹിര്‍വാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതര പരുക്കേറ്റു ചികിത്സയിലായിരുന്ന മംഗള്‍ അഹിര്‍വാര്‍ നല്‍കിയ സൂചനകളാണു പ്രതിയെ പിടിക്കാന്‍ പോലീസിനെ സഹായിച്ചത്. ചുറ്റികയോ കല്ലോ പോലുള്ള വസ്തുവോ ഉപയോഗിച്ച് തലയോട്ടി തകര്‍ത്താണ് ഇയാള്‍ ആളുകളെ കൊന്നിരുന്നതെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.