മൈസൂരു-ബെംഗളൂരു എക്‌സ്‌പ്രസ് പാതയുടെ ഭാഗങ്ങൾ പുനർരൂപകൽപന ചെയ്യും

ബെംഗളൂരു: മൈസൂരു-ബെംഗളൂരു പത്ത് വരി എക്‌സ്‌പ്രസ് പാതയുടെ ഭാഗങ്ങൾ പുനർരൂപകൽപന ചെയ്യുമെന്ന് സംസ്ഥാന സർക്കാറിനു പാതയുടെ ജോലി ഏറ്റെടുത്ത കരാറുകാർ ഉറപ്പ് നൽകി. അടുത്തിടെ രാമനഗരയിൽ തുടർച്ചയായി പെയ്ത മഴയിൽ പത്ത് വരി പാതയുടെ ചില ഭാഗങ്ങളിൽ വെള്ളം കയറിയിരുന്നു. കനത്ത മഴയിൽ അണ്ടർപാസുകൾ ഉൾപ്പെടെയുള്ള നിരവധി ഭാഗങ്ങൾ വെള്ളത്തിനടിയിലാകുകയും റോഡിൽ 5 അടിയിലധികം വെള്ളം കയറുകയും ചെയ്തിരുന്നു.
ഓഗസ്റ്റ് 27 മുതൽ 29 വരെ രാമനഗരയിൽ കനത്ത മഴ ലഭിച്ചിട്ടുണ്ട്. ഇതേതുടർന്നാണ് റോഡുകളിൽ വെള്ളം കയറിയത്. ഇതിന്റെ പശ്ചാത്തലത്തിൽ എല്ലാ മുതിർന്ന ഉദ്യോഗസ്ഥരും രാമനഗരയിൽ ക്യാമ്പ് ചെയ്ത്, റോഡ് നിർമ്മിക്കുന്നതിനായി നിരപ്പാക്കിയവ ഉൾപ്പെടെയുള്ള പ്രദേശങ്ങളുടെയും ചുറ്റുമുള്ള തടാകങ്ങളുടെയും സർവേ നടത്തുന്നുണ്ട്. വിശദമായ സർവേ ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും.
സുഗമമായ വെള്ളം ഒഴുകുന്നതിന് റോഡ് പുനർരൂപകൽപ്പന ചെയ്യുന്നത് ഉദ്യോഗസ്ഥർ പരിശോധിക്കും. ഇതിനിടെ 23 കിലോമീറ്റർ ദൈർഘ്യമുള്ള രാമനഗര-ചന്നപട്ടണ ബൈപാസിന്റെ രണ്ടാമത്തെ വാഹനപാത ഇന്നലെ ഗതാഗതത്തിനായി തുറന്നുകൊടുത്തിരുന്നു. സെപ്റ്റംബർ 25നകം നിദഘട്ട വരെയുള്ള മേൽപ്പാലങ്ങൾ ഉൾപ്പെടെ തുറക്കാനാണ് പദ്ധതി നടപ്പാക്കുന്ന നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (എൻഎച്ച്എഐ) കരാറുകാരും പ്രോജക്ട് എഞ്ചിനീയർമാരും ലക്ഷ്യമിടുന്നത്.
ഏകദേശം 35 തടാകങ്ങൾ പാതയിലൂടെ കടന്നുപോകുന്നുണ്ട്. ഭാവിയിൽ അമിതമായി മഴ പെയ്താലും ജലത്തിന്റെ സുഗമമായ ഒഴുക്കിന് ക്രമീകരണം ചെയ്യുന്ന രീതിയിലാണ് പാതയുടെ ഭാഗങ്ങൾ പുനർരൂപകൽപന ചെയ്യുന്നത്. അടുത്ത നാല് മാസത്തിനുള്ളിൽ എല്ലാ തിരുത്തൽ നടപടികളും സ്വീകരിക്കുമെന്നും കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഉടൻ പാത പരിശോധിക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
