Follow the News Bengaluru channel on WhatsApp

ഓണത്തിരക്ക്; കർണാടക ആർ.ടി.സി സ്പെഷ്യൽ സർവീസുകളുടെ എണ്ണം 53 ആയി, കൂടുതൽ സ്പെഷ്യൽ സർവീസുകളുമായി കേരളവും

ബെംഗളൂരു: ഓണാവധിയെ തുടര്‍ന്നുള്ള യാത്രാ തിരക്കിന്റെ പശ്ചാത്തലത്തില്‍ ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്കും തിരിച്ചു കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്കും കൂടുതല്‍ സ്‌പെഷ്യല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കര്‍ണാടക -കേരള ആര്‍.ടി.സികള്‍. 53 സ്‌പെഷ്യല്‍ ബസുകളാണ് കര്‍ണാടക ആര്‍.ടി.സി മാത്രം ഇരുവശങ്ങളിലേക്കുമായി ഏര്‍പ്പെടുത്തിയത്. കൂടുതല്‍ പേര്‍ നാട്ടിലേക്ക് തിരിക്കുന്ന 6, 7 തീയതികളിലാണ് അധികവും ഏര്‍പ്പെടുത്തിയത്. കേരള ആര്‍.ടി.സി 17 സര്‍വീസുകളും കര്‍ണാടക ആര്‍ ടി സി 29 സര്‍വീസുകളും 6, 7 തീയതികളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നാട്ടില്‍ നിന്നും കൂടുതല്‍ പേര്‍ മടങ്ങിവരാന്‍ സാധ്യതയുള്ള 11 ന് കര്‍ണാടക ആര്‍.ടി.സി 24 സര്‍വീസുകളൂം കേരള ആര്‍.ടി.സി 13 സര്‍വീസുകളും പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌പെഷ്യല്‍ സര്‍വീസുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍ എന്നിവിടങ്ങളിലേക്കാണ് കേരള ആര്‍.ടി.സിയുടെ സര്‍വീസുകള്‍ തിരക്കനുസരിച്ച് കൂടുതല്‍ ബസുകള്‍ അനുവദിക്കുമെന്ന് ഇരു ആര്‍.ടി.സികളുടേയു ബെംഗളൂരു ഓഫീസ് അധികൃതര്‍ അറിയിച്ചു.

കര്‍ണാടക ആര്‍.ടി.സി സര്‍വീസുകള്‍ :

 

 

കേരള ആർ. ടി. സി : https://online.keralartc.com/oprs-web/

കർണാട  ആർ. ടി. സി : https://ksrtc.in/oprs-web/

 

 

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.