Follow the News Bengaluru channel on WhatsApp

എബ്രിഡ് ഷൈന്‍ സംസാരിക്കുന്നു

ടോക് ടൈം 

🟡

 എബ്രിഡ് ഷൈന്‍ | ഡോ. കീർത്തി പ്രഭ

 

ഒരു സിനിമ കണ്ടാല്‍ അത് ഈ സംവിധായകന്റെ ആണെന്ന് ചിലപ്പോള്‍ നമുക്ക് പറയാന്‍ കഴിയും.പലപ്പോഴും അയാള്‍ കടന്നുവന്ന വഴികള്‍, അയാളുടെ അനുഭവങ്ങള്‍ ഇതൊക്കെ ഒരു പ്രത്യേക ശൈലി രൂപപ്പെടുന്നതിന് കാരണമാകുന്നുണ്ടാകാം. എബ്രിഡ് ഷൈന്‍ സിനിമകളിലെ തമാശയും റിയലിസവും ലാളിത്യവും സംഭാഷണരീതിയും അത്തരം അനുഭവങ്ങളിലൂടെ ഉണ്ടായവയാണോ?

പ്രത്യേകിച്ച് ഒരു ശൈലി ഞാനായിട്ട് ഉണ്ടാക്കിക്കൊണ്ടുവരുന്നതോ അല്ലെങ്കിൽ അങ്ങനെ ഒരു ശൈലി എൻറെ സിനിമയ്ക്ക് ഉണ്ടോ എന്ന് എനിക്കറിയില്ല. നമ്മുടെ മനസ്സിൽ ഒരു കഥയാണ് ഉണ്ടാവുന്നത്.ഈ കഥ എങ്ങനെ പറയാം എന്നുള്ളത് മാത്രമായിരിക്കും നമ്മൾ ആലോചിക്കുന്നത്. പ്രേക്ഷകർക്ക് മുന്നിൽ എങ്ങനെ അത് പുതിയൊരു രീതിയിൽ അവതരിപ്പിക്കാം എന്ന് മാത്രമായിരിക്കും ചിന്തിക്കുന്നത്.മനപ്പൂർവം ഒരു ശൈലിക്ക് വേണ്ടി ഞാൻ ശ്രമിച്ചിട്ടില്ല. മാത്രമല്ല ഞാൻ ചെയ്ത സിനിമകളെല്ലാം തന്നെ പരസ്പരം ബന്ധമൊന്നും ഇല്ലാത്തതാണ്.
അടിസ്ഥാനപരമായിട്ട് ഞാൻ തമാശ ഇഷ്ടപ്പെടുന്ന ആളും ചിരിപ്പിക്കാൻ ഇഷ്ടപ്പെടുന്ന ആളും ചിരിക്കാൻ ഇഷ്ടപ്പെടുന്ന ആളുമാണ്. ചിരിപ്പിക്കാൻ സത്യത്തിൽ വളരെ ബുദ്ധിമുട്ടാണ്.അതിന് നല്ല ടൈമിംഗ് വേണം.നല്ല തമാശയിൽ നിന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറി പോയാൽ അതൊരു മോശം അവസ്ഥയിലേക്ക് പോകും.തമാശ എന്നത് വളരെ ശ്രദ്ധാപൂർവ്വം ബുദ്ധിപ്രയോഗിച്ച് ചെയ്യേണ്ട ഒരു കാര്യമാണ്.

1983ഉം ആക്ഷൻ ഹീറോ ബിജുവും എല്ലാം നമ്മൾ കണ്ടു വന്ന ശൈലികളിൽ നിന്നും മാറി പുതിയൊരു ട്രെൻഡ് രൂപപ്പെടുത്തിയെടുത്തവയായിരുന്നു. അങ്ങനെ ചില മാറ്റങ്ങളിലൂടെ നടക്കുന്നത് മന:പൂർവമാണോ?അതോ നേരത്തെ പറഞ്ഞ ശൈലിയുടെ ഭാഗമായി സംഭവിക്കുന്നതോ?

ഒരു സിനിമ ചെയ്തു കഴിഞ്ഞാൽ പിന്നെ അതുമായി ബന്ധമൊന്നും ഇല്ലാത്ത സിനിമ ചെയ്യാനാണ് പിന്നീട് നമ്മൾ ശ്രമിക്കുക.അതുപോലെ ഒരു ട്രെൻഡ് ഉണ്ടാക്കുക ഒരു ട്രെൻഡ് സെറ്റ് ചെയ്യുക അങ്ങനെ ചെയ്യാറില്ല.സത്യത്തിൽ ഒരുതരത്തിലുള്ള സിനിമ ഒരു പ്രാവശ്യം ഉണ്ടായാൽ മതി.പിന്നീട് നമ്മൾ ഒരു സിനിമ ഉണ്ടാക്കുമ്പോൾ അത് എങ്ങനെ പുതിയൊരു രീതിയിൽ ചെയ്യാം രീതിയിൽ ചെയ്യാം എന്നായിരിക്കും ആലോചിക്കുന്നത്.

വനിതയിലെ ഫാഷൻ ഫോട്ടോഗ്രാഫർ ആയിട്ടാണ് കരിയർ തുടങ്ങിയത് എന്ന് കേട്ടിട്ടുണ്ട്. അവിടെ നിന്നും എപ്പോഴാണ് സിനിമയെടുക്കണം എന്ന മോഹമുണ്ടായിത്തുടങ്ങിയത്?

മാഗസിനിൽ ഫോട്ടോഗ്രാഫർ ആയതിനു ശേഷമാണ് സിനിമ കടന്നു വരുന്നത്. അക്കാലത്ത് എല്ലാവരുടെയും പ്രധാനപ്പെട്ട ചർച്ചകളിൽ സിനിമ കടന്നു വരുമായിരുന്നു.അങ്ങനെ തന്നെയാണ് സിനിമയോട് മോഹം ഉണ്ടായത്.

നിവിൻ പൊളിയുമായിട്ട് ആണല്ലോ കൂടുതൽ സിനിമകൾ. നിവിനുമായുള്ള ആത്മബന്ധം ഉണ്ടായ വഴികൾ പങ്കു വെക്കാമോ?

നിവിനുമായി 1983 ചെയ്തപ്പോൾ ഉള്ള പരിചയം ആണ്.അതിന് ശേഷം വളരെ അടുത്ത ഒരു സൗഹൃദം ഉണ്ടായി. വർഷങ്ങൾ കൊണ്ട് അത് വളരെ സ്വഭാവികമായി വളർന്നു വന്നു.ആദ്യത്തെ സിനിമയുടെ കഥ പറയുമ്പോൾ അത് ആ നടൻ ചെയ്യാം എന്ന് സമ്മതിക്കുന്നത് നമ്മളോടുള്ള വിശ്വാസം കൊണ്ടാണ്. ആ വിശ്വാസം തൊട്ട് തുടങ്ങും ഒരു ബന്ധം.ക്രമേണ ആ ബന്ധം ദൃഢമായി.

ഒരു സിനിമയിൽ യഥാർത്ഥത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ മാത്രമേ കാണിക്കാവൂ,റിയാലിറ്റിയിൽ നിന്നും അകലുന്തോറും സിനിമയുടെ കലാമൂല്യം കുറയും എന്നുള്ള അഭിപ്രായങ്ങൾ ഇന്ന് പലയിടങ്ങളിൽ നിന്നും കേൾക്കുന്നുണ്ട്.സംഭവിക്കുന്ന കാര്യങ്ങൾ മാത്രം കാണിക്കാനുള്ളതാണോ സിനിമ. അതിനെക്കുറിച്ച് എന്താണ് അഭിപ്രായം?

പണ്ട് തൊട്ടേ നമ്മൾ കേൾക്കുന്ന കഥകൾ എല്ലാം ഫിക്ഷൻ ആണല്ലോ.പഞ്ചതന്ത്രം കഥകൾ,വിക്രമാദിത്യൻ കഥകൾ,മഹാഭാരതം കഥകൾ തുടങ്ങിയ കഥകൾ എല്ലാം ഫിക്ഷൻ ആണ്.’ഇത് ഞാൻ ഇതിന് മുമ്പ് എവിടെയോ കണ്ടിട്ടുണ്ടല്ലോ, ഇത് എന്റെ അനുഭവം ആണല്ലോ, ഞാൻ ഇതുപോലെ ആണല്ലോ, ഇങ്ങനൊരാളെ ഞാൻ കണ്ടിട്ടുണ്ടല്ലോ’ എന്നൊക്കെ നമുക്ക് ഫീൽ ചെയ്യുന്ന തരത്തിലുള്ള സംഭവങ്ങൾ സിനിമയിൽ ഉണ്ടാവുമ്പോൾ അത് റിയലിസ്റ്റിക് ആവും. ഇതുപോലെയുള്ള റിയലിസ്റ്റിക് അനുഭവങ്ങൾ തരുന്നതും അതുപോലെ നമ്മൾ കണ്ടിട്ടില്ലാത്ത കാഴ്ചകളുടെ മായാലോകത്തേക്ക് കൊണ്ടുപോകുന്നതും എല്ലാം ഇടകലർന്നതാണ് ആർട്ട്‌.

എബ്രിഡ് ഷൈന്‍

ഇന്നാണെങ്കിൽ ഒരു വൈക്കം മുഹമ്മദ്‌ ബഷീർ ഉണ്ടാവില്ലായിരുന്നു എന്ന് എവിടെയോ വായിച്ചിട്ടുണ്ട്. കലാസൃഷ്ടികളിൽഅമിതമായി പൊളിറ്റിക്കൽ കറക്ടനെസ്സ് പ്രതീക്ഷിക്കുന്നത് കാമ്പുള്ള കലാകാരന്മാർ ഉണ്ടാവുന്നതിന് ഒരു തടസ്സമാണോ?സിനിമകളിലും കലാസൃഷ്ടികളിലും പൊളിറ്റിക്കൽ കറക്ടനെസ്സ് അടിച്ചേൽപ്പിക്കുന്നതിനെപ്പറ്റി എന്താണ് അഭിപ്രായം?

പൊളിറ്റിക്കൽ കറക്‌റ്റ്നസ്സ്‌ ഒക്കെ നല്ലതാണ്, ആപേക്ഷികവും ആണ് . ഒരു കല ഉണ്ടാക്കപ്പെടുന്നത് കാഴ്ചക്കാരനും ശ്രോതാവിനും ഒക്കെ വേണ്ടിയിട്ടാണല്ലോ. അതിൽ തെറ്റുകൾ ഉണ്ടെങ്കിൽ പൊതുജനങ്ങൾക്ക് ചൂണ്ടിക്കാണിക്കാം. ആ തെറ്റ് തിരുത്തപ്പെടേണ്ടതാണ് എന്ന് കലാകാരന് തോന്നുന്നുവെങ്കിൽ അത് തിരുത്താം,അതല്ല ഇനി അത് തിരുത്തേണ്ട ആവശ്യമില്ല എന്നാണ് തോന്നുന്നതെങ്കിൽ അങ്ങനെയും ആവാം. ഇതെല്ലാം ഔചിത്യ ബോധത്തോടു കൂടി ചെയ്യാവുന്ന കാര്യങ്ങളാണ്. വലിയ തർക്കങ്ങളും ചർച്ചകളും നടന്നു കൊണ്ടിരിക്കുന്ന ഒരു വിഷയം ആണിത്. വെറുമൊരു വാക്കിലോ വരിയിലോ പറഞ്ഞു തീർക്കാവുന്ന ഒരു കാര്യമല്ല.

എം മുകുന്ദന്റെ കഥയിലേക്ക് എത്തിയ വഴി ഒന്ന് പറയാമോ

മുകുന്ദൻ സാറിന്റെ ബുക്ക്‌ ഞാൻ ചെറുപ്പത്തിലേ വായിച്ചതാണ്. വായിച്ച കഥ എന്റെ മനസ്സിൽ ഉള്ളത് കൊണ്ട് തന്നെയാണ് ഞാൻ സാറിനെ വിളിച്ചതും സാർ അതിന് താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തത്.

ഡോ. കീര്‍ത്തി പ്രഭ

സിനിമ ഒ.ടി.ടി യിൽ വരും എന്ന് കരുതി തിയേറ്ററിലേക്ക് ആളുകൾ എത്താത്ത ഒരു അവസ്ഥ നേരിട്ട് കണ്ടിട്ടുണ്ട്.ഒരാൾ മാത്രം ആയത് കൊണ്ട് ഷോ നടത്താൻ കഴിയാതെ തിയേറ്ററിൽ നിന്ന് തിരിച്ചു വരേണ്ട അവസ്ഥയും ഉണ്ടായിട്ടുണ്ട്. ഒ.ടി.ടി എന്നത് സത്യത്തിൽ സിനിമ വ്യവസായത്തിന് ഗുണമാണോ ദോഷമാണോ ചെയ്യുന്നത്.

ഒ.ടി.ടി സിനിമയ്ക്ക് ഒരു തരത്തിൽ ഗുണം തന്നെയാണ്.സിനിമയ്ക്ക് വേറൊരു സ്പേസ് കൂടെ കിട്ടുകയല്ലേ. സിനിമ ഒരു തിയേറ്റർ എക്സ്പീരിയൻസ് തന്നെ ആണ്. വലിയ സ്‌ക്രീനിൽ ഇരുട്ട് മുറിയിൽ ഒന്നു ചേർന്നിരുന്ന് കാണുമ്പോൾ ഉണ്ടാകുന്ന ഒരു ഫീൽ വേറെത്തന്നെയാണ്. പക്ഷെ തിയേറ്ററിൽ പ്രദർശിപ്പിച്ചു കഴിഞ്ഞും സിനിമ ആളുകൾ കാണണമല്ലോ.വീട്ടിൽ ഹോം തിയേറ്റർ ഒക്കെ ഉപയോഗിച്ച് കാണുമ്പോൾ ടെക്നിക്കൽ ആയി ചിലപ്പോൾ ഒരു പരിധി വരെ ആ ഫീൽ കിട്ടിയെന്ന് വരാം.പക്ഷെ ആൾക്കൂട്ടത്തിൽ ഇരുന്നു കാണുന്നത് വേറെ ഒരു അനുഭവം ആണല്ലോ സമ്മാനിക്കുക . എന്നിരുന്നാലും രണ്ടും രണ്ട് തരം അനുഭവമാണ്. ഒ.ടി.ടി സിനിമ വ്യവസായത്തെ ബാധിച്ചോ എന്ന് ചോദിച്ചാൽ ഒരു തരത്തിൽ അത് ഗുണം ചെയ്തിട്ടുണ്ട്. പക്ഷെ തിയേറ്ററിനു പകരം തിയേറ്റർ തന്നെ വേണം.ആ എക്സ്പീരിയൻസ് കിട്ടണമെങ്കിൽ തിയേറ്ററിൽ ഇരുന്നു തന്നെ സിനിമ കാണണം. ആ ഒരു ഘടകം ഇല്ലാതെ സിനിമ ആസ്വദിക്കാൻ ഒ.ടി.ടി യിലും ടി വിയിലും ഒക്കെ സിനിമ കാണുന്നത് വേറൊരു അനുഭവം ആണ്.

🟡

#NBCinema
#NBInterviews


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.