അണ്ടര്‍പാസുകളിലും ഫ്ളൈഓവറുകളിലും വാഹനം നിര്‍ത്തിയിടുന്നവര്‍ക്കെതിരെ പിഴ ചുമത്തും

ബെംഗളൂരു: മഴയില്‍ നിന്ന് രക്ഷ തേടാനും അല്ലാതെയും അണ്ടര്‍പാസുകളിലും ഫ്ളൈഓവറുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരെ സുരക്ഷാ കാരണങ്ങളാല്‍ ഗതാഗതം തടസ്സപ്പെടുത്തിയെന്ന കുറ്റമാരോപിച്ച് പിഴ ചുമത്തുമെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് (ബിടിപി) അറിയിച്ചു. അടിപ്പാതയില്‍ നില്‍ക്കുമ്പോള്‍ ഇരുചക്രവാഹന യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഇത്തരത്തില്‍ നിരവധി കാരണങ്ങളാല്‍ സാരമായി പരിക്കേറ്റ സംഭവത്തില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ നഗരത്തില്‍ ആകെ നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. ആദ്യമായി കുറ്റം ചെയ്യുന്നവര്‍ക്ക് 500 രൂപയാണ് പിഴ. ലംഘനം ആവര്‍ത്തിച്ചാല്‍, ഐപിസി സെക്ഷന്‍ 283 പ്രകാരം കേസെടുക്കും.
മഴക്കാലത്ത്, മങ്ങിയ വെളിച്ചവും മറ്റും ഫ്‌ളൈഓവറുകള്‍ക്കും അടിപ്പാതകള്‍ക്കും കീഴില്‍ പാര്‍ക്ക് ചെയ്യുന്നവരെ പുറകില്‍ നിന്നും വാഹനമോടിക്കുന്നവര്‍ക്ക് കാണാന്‍ കഴിയില്ല. ഇതുമൂലം പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ കണ്ടയുടന്‍ ഡ്രൈവര്‍മാര്‍ ബ്രേക്ക് ചെയ്താലും മഴയത്ത് വാഹനം പെട്ടെന്ന് നിര്‍ത്താന്‍ സാധിക്കാത്തതിനാല്‍ അപകടങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് ജോയിന്റ് കമ്മീഷണര്‍ (ട്രാഫിക്) ബി.ആര്‍. രവികാന്തേ ഗൗഡ പറഞ്ഞു. ഇത്തരത്തിലുള്ള നാല് കേസുകള്‍ ഹൈഗ്രൗണ്ട്‌സ്, കുമാരസ്വാമി ലേഔട്ട്, കെ.ആര്‍. പുരം, ജീവന്‍ ബീമാ നഗര്‍ ട്രാഫിക് പോലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്ന് യാത്രക്കാരെ അറിയിക്കാന്‍ ഈ സ്ഥലങ്ങളില്‍ ഉദ്യോഗസ്ഥരെ വിന്യസിക്കും. അതേസമയം അണ്ടര്‍പാസിന് കീഴില്‍ വാഹനങ്ങള്‍ ദീര്‍ഘനേരം പാര്‍ക്ക് ചെയ്യുന്ന ഈ പ്രശ്‌നം മഴയില്ലാത്തപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നു വെസ്റ്റ് ഡിവിഷന്‍ ഡിസിപി (ട്രാഫിക്) കുല്‍ദീപ് കുമാര്‍ ജെയിന്‍ പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
