അഫ്ഗാനിസ്താനിൽ പള്ളിക്കുനേരെ ഭീകരാക്രമണം; പ്രമുഖ പുരോഹിതൻ ഉൾപ്പെടെ 18 പേർ കൊല്ലപ്പെട്ടു

പടിഞ്ഞാറൻ അഫ്ഗാനിസ്താനിൽ മുസ്‌ലിം പള്ളിക്ക് നേരെ ഭീകരാക്രമണം. ഹെറാത്തിലെ ഗുസാർഗാഹ് പള്ളിയിൽ വെള്ളിയാഴ്ച നമസ്കാരത്തിനിടെയായിരുന്നു സ്ഫോടനം. പ്രമുഖ പുരോഹിതനായ മുജീബ് ഉൾ റഹ്മാൻ അൻസാരി ഉള്‍പ്പെടെ 18 പേര്‍ കൊല്ലപ്പെട്ടെന്നും 23 പേര്‍ക്കോളം പരുക്കേറ്റെന്നും ഹെറാത്ത് പ്രവശ്യ ഗവര്‍ണറുടെ വക്താവ് ഹമീദുള്ള മൊതവാക്കല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ധീരരും ശക്തരുമായ മതപണ്ഠിതര്‍ ആക്രമണത്തിന് ഇരകളാകുന്നതിനെ ശക്തമായി അപലപിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പരുക്കേറ്റ ചിലരുടെ നില അതീവ ഗുരുതരമാണ്. സ്ഫോടനം നടക്കുന്ന സമയത്ത് ഒട്ടേറെ വിശ്വാസികൾ പള്ളിയിലുണ്ടായിരുന്നു. താലിബാനുമായി അടുത്തബന്ധം പുലർത്തിയിരുന്നയാളാണ് കൊല്ലപ്പെട്ട പുരോഹിതൻ മുജീബ് ഉൾ റഹ്മാൻ അൻസാരി. ഐ എസ് ആണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
Footage of Bomb blasts inside Herat mosque 🕌. #Afghanistan #herat #mosque #ansari pic.twitter.com/f7PGpRH227
— Hila Muska (@HilaMuska) September 2, 2022
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.