ഭാരതത്തില്‍ ഭാവിയുള്ളത് ബി.ജെ.പിക്ക് മാത്രം: കേരളത്തില്‍ താമര വിരിയുന്ന ദിവസം വിദൂരമല്ലെന്ന് അമിത് ഷാ

തിരുവനന്തപുരം: ലോകത്ത് നിന്ന് കമ്മ്യൂണിസം അപ്രത്യക്ഷമാവുകയാണെന്നും കേരളത്തില്‍ താമര വിരിയുന്ന ദിവസം വിദൂരമല്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തിരുവനന്തപുത്ത് ബി ജെ പി പട്ടികജാതി മോര്‍ച്ച സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു അമിത് ഷാ. ഭാരതത്തില്‍ ഭാവി ഉള്ളത് ബി.ജെ.പിക്ക് മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. എട്ട് വര്‍ഷമായി മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ദരിദ്രര്‍ക്ക് വേണ്ടിയാണെന്നും പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിലൂടെ മാത്രമേ വികസനം സാധ്യമാകൂ എന്നാണ് മോദിജി വിശ്വസിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.
മോദി സര്‍ക്കാരാണ് രാജ്യത്തെ സുരക്ഷിതമാക്കി മാറ്റിയതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ബി ജെ പി ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയപ്പോള്‍ പ്രസിഡന്റായി പട്ടികജാതിയിലുള്ള രാംനാഥ് കോവിന്ദിനെ തിരഞ്ഞെടുത്തു. രണ്ടാമത് അവസരം കിട്ടിയപ്പോള്‍ പട്ടിക വര്‍ഗത്തില്‍ നിന്നുള്ള വനിതയെയാണ് തിരഞ്ഞെടുത്തത്. പതിറ്റാണ്ടുകളോളം കോണ്‍ഗ്രസ് രാജ്യം ഭരിച്ചിട്ടും പട്ടികജാതിക്കാര്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്ര ഭരണത്തിന് പിന്തുണ നല്‍കിയപ്പോഴും ആദിവാസി വിഭാഗങ്ങള്‍ക്കായി ഒന്നും ചെയ്തില്ല. പട്ടികജാതി, പട്ടിക വര്‍ഗത്തിലുള്ളവര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു.
പാവപ്പെട്ടവരുടെ കാര്യം പറയുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും, കോണ്‍ഗ്രസും ദളിതര്‍ക്കായി എന്ത് ചെയ്തു. ആ കണക്കുകള്‍ ദളിതര്‍ക്ക് മുന്നില്‍ അവതരിപ്പിക്കണമെന്നും അമിത് ഷാ വ്യക്തമാക്കി. പുല്‍വാമ ആക്രമണത്തില്‍ പാകിസ്ഥാന്റെ മണ്ണില്‍ ചെന്ന് മറുപടി നല്‍കിയത് ബി ജെ പി സര്‍ക്കാറാണ്. കോണ്‍ഗ്രസ് കാലത്ത് ഒരിക്കലും അങ്ങനെ മറുപടി നല്‍കിയിരുന്നില്ല. കശ്മീരില്‍ പ്രത്യേക അവകാശം ഇല്ലാതാക്കി മാറ്റിയത് ബി ജെ പിയാണ്. മോദി സര്‍ക്കാര്‍ രാജ്യത്തെ സാമ്ബത്തിക ശക്തിയാക്കി വളര്‍ത്തികൊണ്ടിരിക്കുകയാണ്. കേരളവും മോദിജിയുടെ യാത്രക്ക് ഒപ്പം ചേരണമെന്നും ഷാ കൂട്ടിച്ചേര്‍ത്തു
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
