Follow the News Bengaluru channel on WhatsApp

യുവതിയെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത് കർണാടക മുൻ മന്ത്രി

ബെംഗളൂരു: സ്വത്ത് നശിപ്പിച്ചതിൽ പ്രതിഷേധിച്ച യുവതിയെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത് ബിജെപി എംഎൽഎയും മുൻ മന്ത്രിയുമായ അരവിന്ദ് ലിംബാവലി. യുവതിയോട് മോശമായി പെരുമാറുന്ന മുൻമന്ത്രിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

അടുത്തിടെ ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡ് (ബിഡബ്ല്യൂഎസ്എസ്ബി) ഒരു വാണിജ്യ കെട്ടിടത്തിന്റെ കോമ്പൗണ്ട് ഭിത്തി ബുൾഡോസർ ഉപയോഗിച്ച് തകർത്തിരുന്നു. മഴവെള്ളം ഒഴുക്കിവിടുന്നതിന് ഭിത്തി തടസമാണെന്ന് കാണിച്ചാണ് ഇത് തകർത്തത്. എന്നാൽ സർക്കാർ സർവേയർ സർവേ നടത്തി വകുപ്പുതല അംഗീകാരം വാങ്ങിയ ശേഷമാണ് താൻ മതിൽ പണിതതെന്ന് സമുച്ചയത്തിന്റെ ഉടമ റൂത്ത് സാഗായി മേരി അമീല പരാതിപ്പെട്ടു. കോംപൗണ്ട് ഭിത്തിയുടെ പകുതിയും ബിഡബ്ല്യൂഎസ്എസ്ബി പൊളിച്ചിരുന്നു. സംഭവം സന്ദർശിക്കാനെത്തിയ എംഎൽഎയോട് വിശദീകരണവുമായി എത്തിയ അമീല രേഖകൾ കാണിക്കുകയും നിർമാണം നിയമപരമാണെന്ന് ചൂണ്ടിക്കാട്ടി ഭിത്തി തകർത്തതിൽ പരാതിപ്പെടുകയും ചെയ്തു. യുവതിയുടെ കയ്യിൽ നിന്ന് രേഖ പിടിച്ചുവാങ്ങാൻ എംഎൽഎ ശ്രമിച്ചതോടെയാണ് പ്രശ്നം വഷളായത്. ആദ്യം താൻ പറയുന്നത് കേൾക്കണമെന്ന് അമീല നിർബന്ധിച്ചപ്പോൾ, എംഎൽഎ യുവതിയെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവം മുഴുവനായും ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

വീഡിയോ ക്ലിപ്പിൽ, ലിംബാവലി യുവതിയെ കൊണ്ടുപോകാൻ പോലീസിനോട് ആവശ്യപ്പെടുന്നത് കേൾക്കാം. കൂടാതെ യുവതിയെ ജയിലിൽ അടയ്ക്കാനും പോലീസിനോട് നിർദേശിക്കുന്നതായി കാണാം. ടോയ്‌ലറ്റും ഇലക്ട്രിക്കൽ ട്രാൻസ്‌ഫോർമറും ഉള്ളതിനാൽ കെട്ടിടത്തിന്റെ ഭാഗം പൊളിക്കരുതെന്നും സമയം നൽകണമെന്നും യുവതി അഭ്യർത്ഥിച്ചിരുന്നു. സംഭവത്തിന് ശേഷം ചോദ്യം ചെയ്യലിനായി യുവതിയെ വൈറ്റ്ഫീൽഡ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി മൊഴി രേഖപെടുത്തിയ ഉടൻ തന്നെ തിരിച്ചയച്ചു. എംഎൽഎയുടെ ഔദ്യോഗിക ജോലിയിൽ ഇടപെട്ടതിന് യുവതിക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തു.

അഴിമതിക്കാരായ ഉദ്യോഗസ്ഥരുമായി ഒത്തുചേർന്ന് ഇവർ ആദ്യം രാജകുൽവെ (സ്റ്റോം വാട്ടർ ഡ്രെയിനേജ്) കയ്യേറിയ ശേഷമാണ് ഭിത്തി നിർമിച്ചതെന്നും ലിംബാവലി ആരോപിച്ചു. സംഭവത്തെ ന്യായീകരിക്കാൻ സാധിക്കില്ലെന്നും മുൻമന്ത്രി മാപ്പ് പറയണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല വീഡിയോ പങ്കുവെച്ച് ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. താൻ മാപ്പ് പറയാൻ തയ്യാറാണെന്ന് ലിംബാവലി ട്വീറ്റ് ചെയ്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.