വോട്ടർ പട്ടികയിൽ തിരുത്ത് രേഖപ്പെടുത്തുന്നതിനുള്ള തീയതി നീട്ടി

ബെംഗളൂരു: അടുത്തിടെ പ്രസിദ്ധീകരിച്ച നഗരത്തിലെ 243 വാർഡുകളിലേക്കുള്ള കരട് വോട്ടർ പട്ടികയിൽ എന്തെങ്കിലും തിരുത്തലുകൾ രേഖപ്പെടുത്തുന്നതിനുള്ള തീയതി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും ബിബിഎംപിയും നീട്ടി. നേരത്തെ, സെപ്റ്റംബർ 2 വരെയാണ് എതിർപ്പുകൾ സമർപ്പിക്കാനുള്ള സമയപരിധി നിശ്ചയിച്ചിരുന്നത്. ഇപ്പോൾ ഇത് ഏഴ് ദിവസത്തേക്ക് കൂടി നീട്ടിയതായി ബിബിഎംപി അറിയിച്ചു.
ഇതോടെ പൗരന്മാർക്ക് അവരുടെ വിശദാംശങ്ങൾ അവലോകനം ചെയ്യാനും എന്തെങ്കിലും തിരുത്തലുകൾ വരുത്താനും കഴിയും. വോട്ടർമാരുടെ പട്ടിക എല്ലാ വാർഡ് ഓഫീസുകളിലും ലഭ്യമാണ്. വിഎച്ച്എ (വോട്ടർ ഹെൽപ്പ്‌ലൈൻ ആപ്പ്) അല്ലെങ്കിൽ എൻവിഎസ്പി (നാഷണൽ വോട്ടേഴ്‌സ് സർവീസ് പോർട്ടൽ) എന്നിവയിൽ വോട്ടർ റോൾ വിവരങ്ങൾ ആളുകൾക്ക് കണ്ടെത്താനാകും.
വിട്ടുപോയ പേരുകൾ, പേരുകൾ മാറ്റാൻ ആഗ്രഹിക്കുന്നവർ ഉണ്ടെങ്കിൽ അവർക്ക് നോഡൽ ഓഫീസർമാരെയോ രജിസ്ട്രേഷൻ ഓഫീസറെയോ സമീപിക്കാം. നഗരത്തിലെ 243 വാർഡുകളിലായി 41,09,496 പുരുഷന്മാരും 37,97,497 സ്ത്രീകളും 1,401 മറ്റ് വോട്ടർമാരും ഉൾപ്പെടെ ആകെ 79,08,394 വോട്ടർമാരുണ്ടെന്ന് പുതിയ കരട് പട്ടികയിൽ ബിബിഎംപി വ്യക്തമാക്കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
