ഗുജറാത്തിൽ കാറിടിച്ച് ആറ് തീർഥാടകർ മരിച്ചു

ന്യൂഡൽഹി: ഗുജറാത്തിലെ ആരവല്ലി ജില്ലയിൽ ക്ഷേത്രനഗരമായ അംബാജിയിലേക്ക് നടന്നുപോവുകയായിരുന്ന ആറ് തീർഥാടകർ കാർ ഇടിച്ച് മരിച്ചു. സംഭവത്തിൽ മറ്റ് ഏഴ് തീർത്ഥാടകർക്കും ഇന്നോവ കാറിന്റെ ഡ്രൈവർക്കും പരിക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ലോക്കൽ പോലീസ് പറഞ്ഞു.
അംബാജി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ബനസ്കന്ത ജില്ലയുമായി ആരവല്ലിയെ ബന്ധിപ്പിക്കുന്ന റോഡിൽ രാവിലെ 6 മണിയോടെയാണ് അപകടം നടന്നത്. തീർത്ഥാടകർ പഞ്ച്മഹൽ ജില്ലയിലെ കലോൽ താമസക്കാരാണ്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ മരണത്തിൽ ദുഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ ബന്ധുക്കൾക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പരിക്കേറ്റവർക്ക് 50,000 രൂപ വീതം ധനസഹായം നൽകുമെന്നും അദ്ദേഹം അറിയിച്ചു. പരിക്കേറ്റവർക്ക് ശരിയായ ചികിത്സ ഉറപ്പാക്കാൻ ആരവല്ലി ജില്ലാ കളക്ടർക്ക് മുഖ്യമന്ത്രി നിർദേശം നൽകി.
അതേസമയം തീർഥാടകരുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി. ഗുജറാത്തിലെ അംബാജിയിലുണ്ടായ അപകടത്തിൽ ആറ് പേരുടെ ജീവൻ നഷ്ടപ്പെട്ടതിൽ അഗാധമായി വേദനിക്കുന്നതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്നും മോദി ട്വീറ്റിൽ പറഞ്ഞു.
I am deeply pained by the loss of lives due to a mishap in Ambaji, Gujarat. I wish the injured a quick recovery. All possible assistance is being provided to those affected: PM @narendramodi
— PMO India (@PMOIndia) September 2, 2022
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.