Follow the News Bengaluru channel on WhatsApp

മെഷീന്‍ ലേണിംഗും സൈബര്‍ സെക്യൂരിറ്റിയും പഠിക്കാന്‍ നോര്‍ക്ക സ്‌കോളര്‍ഷിപ്പ്

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സും ടെക്‌നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.സി.ടി അക്കാദമി ഓഫ് കേരളയും ചേര്‍ന്ന് നടത്തുന്ന ഐ. ടി അനുബന്ധ മേഖലകളിലെ മെഷീന്‍ ലേണിംഗ് ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഫുള്‍ സ്റ്റാക്ക് ഡെവലപ്‌മെന്റ്, സോഫ്റ്റ്‌വെയര്‍ ടെസ്റ്റിംഗ്, ഡാറ്റാസയന്‍സ് ആന്റ് അനലിറ്റിക്‌സ്, സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ് എന്നീ സര്‍ട്ടിഫൈഡ് സ്‌പെഷ്യലിസ്റ്റ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

പൂര്‍ണമായും പൊതു അഭിരുചിപരീക്ഷയിലെ മികവിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. പൊതു അഭിരുചിപരീക്ഷയില്‍ ഉദ്യോഗാര്‍ത്ഥികളുടെ വെര്‍ബല്‍, ന്യൂമെറിക്കല്‍, ലോജിക്കല്‍ അഭിരുചി എന്നിവ വിലയിരുത്തും . ഇതിനുപുറമെ, ഡാറ്റ മാനിപ്പുലേഷന്‍, പ്രോഗ്രാമിംഗ് ലോജിക്, കമ്പ്യൂട്ടറിന്റെ അടിസ്ഥാനകാര്യങ്ങള്‍, രാജ്യാന്തരവിഷയങ്ങളില്‍ അധിഷ്ഠിതമായ ചോദ്യങ്ങളും പ്രതീക്ഷിക്കാം.

പഠനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ലിങ്ക്ഡിന്‍ ലേണിംഗ് ഉപയോഗിക്കാനുള്ള സൗകര്യമുണ്ടാവും. ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനവിഷയത്തോട് അനുബന്ധിച്ചുളള മറ്റ് കോഴ്‌സുകളും പഠിക്കാവുന്നതാണ്. വിദ്യാര്‍ത്ഥികളെ തൊഴിലുകള്‍ക്ക് പൂര്‍ണ്ണമായും തയാറാക്കാന്‍ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് എംപ്ലോയബിലിറ്റി ട്രെയിനിംഗും ഐ.സി.ടി. അക്കാദമി കോഴ്‌സുകളുടെ ഭാഗമായി വിഭാവനം ചെയ്യുന്നു. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് 125 മണിക്കൂര്‍ ദൈര്‍ഘ്യം ഉള്ള വെര്‍ച്വല്‍ ഇന്റേണ്‍ഷിപ്പ് ടി.സി.എസുമായി ചേര്‍ന്ന് നല്‍കുന്നു എന്നതും സവിശേഷതയാണ്.

കോവിഡ് മഹാമാരിമൂലം തൊഴില്‍ നഷ്ടമായവര്‍ക്കും, അവസാനവര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. ആറുമാസമാണ് കോഴ്‌സ് കാലയളവ്. ഒക്ടോബര്‍ ആദ്യവാരം ക്ലാസ്സുകള്‍ ആരംഭിക്കും. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 10.  പ്രായപരിധി 45 വയസ്സ്.  ഈ വര്‍ഷത്തെ കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കുന്നതിന്  https://ictkerala.org/courses എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

ഐ.സി.ടി. അക്കാദമിയുമായി സഹകരണമുള്ള ദേശീയ, അന്തര്‍ദേശീയ ഐ.ടി. കമ്പനികളില്‍ തൊഴില്‍ നേടുന്നതിനും യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇതിലൂടെ അവസരമുണ്ടാവും.
കഴിഞ്ഞവര്‍ഷം ആറ്മാസ കോഴ്‌സുകളിലേയ്ക്ക് രജിസ്റ്റര്‍ ചെയ്ത 543 വിദ്യാര്‍ത്ഥികളില്‍ 497 പേര്‍ കോഴ്‌സ്പൂര്‍ത്തിയാക്കി 125 മണിക്കൂര്‍ ഇന്റേണ്‍ഷിപ്പില്‍ പ്രവേശിച്ചു. മൈക്രോസ്‌കില്‍ പ്രോഗ്രാമില്‍ ചേര്‍ന്ന 69 പേരില്‍ 56 പേരും കോഴ്‌സ് പൂര്‍ത്തിയാക്കി. ഐ.ടി. മേഖലയിലെ അമ്പതോളം കമ്പനികളില്‍ യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇതുവഴി തൊഴില്‍ നേടാനും സാധിച്ചു.

കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കും രാജ്യത്തെ പ്രമുഖ ഐ.ടി കമ്പനികളായ ടാറ്റ കണ്‍സല്‍റ്റന്‍സി സര്‍വ്വീസസ്, യു. എസ്സ് ടി ഗ്ലോബല്‍, ഐ. ബി.എസ്സ് സോഫ്റ്റ്‌വെയര്‍, ക്വസ്റ്റ് ഗ്ലോബല്‍, ചാരിറ്റബിള്‍ ട്രസ്റ്റായ സൗപര്‍ണ്ണിക എഡ്യുക്കേഷന്‍ ട്രസ്റ്റ് എന്നിവര്‍ക്ക് പങ്കാളിത്തമുളള പൊതുസ്വകാര്യ സ്ഥാപനമാണ് ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി അക്കാദമി ഓഫ് കേരള എന്ന ഐ.സി.ടി അക്കാദമി കേരള.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.