Follow the News Bengaluru channel on WhatsApp

മണിപ്പൂരില്‍ ജെ.ഡി.യുവിന് തിരിച്ചടി: അഞ്ച് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍

മണിപ്പൂരില്‍ അഞ്ച് ജെ.ഡി.യു എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു.ജെ.ഡി.യു നേതാവായ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബി.​ജെ.പി സഖ്യം വിട്ട് ആഴ്ചകള്‍ക്കുള്ളിലാണ് മണിപ്പൂരില്‍ തിരിച്ചടി നേരിടേണ്ടി വന്നത്. അഞ്ച് ജെ.ഡി.യു എം.എല്‍.എമാരെ ബി.ജെ.പിയില്‍ ചേര്‍ക്കാര്‍ സ്പീക്കര്‍ അനുമതി നല്‍കിയെന്ന് മണിപ്പൂര്‍ നിയമസഭാ സെക്രട്ടറി കെ. മേഘജിത് സിങ് പ്രസ്താവനയില്‍ പറഞ്ഞു.

ആകെ എം.എല്‍.എമാരില്‍ മൂന്നില്‍ രണ്ടും പാര്‍ട്ടിമാറിയതിനാല്‍ അയോഗ്യരാക്കപ്പെടില്ല. കെ.എച്ച്‌ ജോയ് കിഷന്‍, എന്‍ സനത്, എം.ഡി അചബുദ്ദീന്‍, മുന്‍ ഡി.ജി.പി എല്‍.എം ഖൗട്ട്, തങ്ക്ജംഅരുണ്‍ കുമാര്‍എന്നിവരാണ് പാര്‍ട്ടിമാറിയത്. രണ്ടാം തവണയാണ് ബി.ജെ.പി നിതീഷ് കുമാറിന്റെ ജെ.ഡി.യുവിനെതിരെ ​നീക്കം നടത്തുന്നത്. 2020ല്‍ അരുണാചല്‍ പ്രദേശിലായിരുന്ന ജെ.ഡി.യു എം.എല്‍.എമാരെ ബി.ജെ.പി സ്വന്തമാക്കിയത്.

കഴിഞ്ഞവര്‍ഷം മണിപ്പൂരില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജെ.ഡി.യു ബി.ജെ.പിക്ക് ഒപ്പമുണ്ടായിരുന്നില്ല. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം ജെ.ഡി.യുവിന്‍റെ ഏഴ് എം.എല്‍.എമാര്‍ ബിരന്‍ സിങ് സര്‍ക്കാരിനെ പുറത്ത് നിന്ന് പിന്തുണക്കുകയായിരുന്നു. 60 സീറ്റുള്ള മണിപ്പൂര്‍ നിയമസഭയില്‍ 55 പേരുടെ പിന്തുണയാണ് ബി.ജെ.പി നേതൃത്വം നല്‍കുന്ന സര്‍ക്കാരിനുള്ളത്. ജെ.ഡി.യുവിന് ഏഴ് സീറ്റാണുള്ളത്. അതുകൊണ്ട് തന്നെ ജെ.ഡി.യു പിന്തുണ പിന്‍വലിച്ചാലും 48 പേര്‍ ബിരന്‍ സിങിന് ഒപ്പമുണ്ടാവും.

ഇത് കേവല ഭൂരിപക്ഷത്തിനും മുകളിലാണ്. 31 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. നിതീഷ് കുമാര്‍ എന്‍.ഡി.എ സഖ്യം വിട്ടപ്പോഴും മണിപ്പൂരില്‍ ജെ.ഡി.യും ബിരന്‍ സിങ് സര്‍ക്കാരിന് പുറത്ത് നിന്ന് പിന്തുണ നല്‍കുകയായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.