കാട്ടാനയെ കണ്ടു ഭയന്നോടി: രണ്ടു വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

രാജകുമാരി: കാട്ടാനയെ കണ്ടു ഭയന്നോടിയ രണ്ടു പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. 301 കോളനിയിലെ താമസക്കാരായ സുന്ദരേശന്റെ മകന് വിഷ്ണു, ചന്ദ്രന്റെ മകന് നന്ദു എന്നിവരാണ് റോഡില്‍ നിന്നിരുന്ന കാട്ടാനയെ കണ്ട് ഭയന്ന് ഓടിയത്. ചിന്നക്കനാല്‍ 301 കോളനിയില്‍ ആണ് സംഭവം. ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കാനായി സ്കൂളിലേക്ക് പോകാന്‍ ചിന്നക്കനാലിലേക്കു നടന്നുപോകുകയായിരുന്നു കുട്ടികള്‍.
കാട്ടാനയെക്കണ്ട വെപ്രാളത്തില്‍ റോഡരികിലെ മുള്ളുവേലിക്കിടയിലൂടെ കടന്ന് കാട്ടിലൂടെ ഇവര്‍ ഓടി. ഓട്ടത്തിനിടയില്‍ മരക്കുറ്റിയില്ത്തട്ടി വീണ വിഷ്ണു മറ്റൊരു മരത്തിലേക്ക് നെഞ്ചിടിച്ചു വീഴുകയായിരുന്നു. നെഞ്ചിന് സാരമായി പരിക്കേറ്റ വിഷ്ണു ഉടന്‍ ബോധരഹിതനായി. കുട്ടികളുടെ നിലവിളികേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ വിഷ്ണുവിനെ ഉടന്‍ സൂര്യനെല്ലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുറിവാലന് കൊമ്പൻ എന്ന പേരില്‍ അറിയപ്പെടുന്ന ഒറ്റയാനെ കണ്ടാണ് വിദ്യാര്‍ഥികള്‍ ഭയന്ന് ഓടിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. ജനവാസ മേഖലയില്‍ കാട്ടാനശല്യം രൂക്ഷമായിരിക്കുകയാണ് ഇപ്പോള്‍.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.