Follow the News Bengaluru channel on WhatsApp

ഇന്ത്യയിൽ രേഖപെടുത്തുന്ന രാജ്യദ്രോഹ കേസുകളിൽ മുൻപന്തിയിൽ അസം

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ എട്ട് വർഷത്തിനിടെ ഏറ്റവുമധികം രാജ്യദ്രോഹ കേസുകൾ രേഖപ്പെടുത്തിയത് അസമിലാണെന്ന് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി). ഇത് സംബന്ധിച്ച ഔദ്യോഗിക കണക്കുകൾ ഏജൻസി വെളിപ്പെടുത്തി. 2014നും 2021നും ഇടയിൽ രാജ്യത്ത് രജിസ്റ്റർ ചെയ്ത 475 രാജ്യദ്രോഹ കേസുകളിൽ 69 കേസുകളും അസമിലാണെന്ന് (14.52 ശതമാനം) എൻസിആർബി ഡാറ്റയിൽ വ്യക്തമാക്കി. എട്ട് വർഷത്തിനിടെ രാജ്യത്ത് രജിസ്റ്റർ ചെയ്ത രാജ്യദ്രോഹ കേസുകളിൽ ആറിലൊന്ന് അസമിൽ നിന്നാണ്.

എൻസിആർബിയുടെ ക്രൈം ഇൻ ഇന്ത്യ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2021ൽ രാജ്യത്തുടനീളം 76 രാജ്യദ്രോഹ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2020ൽ രജിസ്റ്റർ ചെയ്തത് 73 കേസുകളാണ്. 2019ൽ 93 കേസുകൾ, 2018ൽ 70, 2017ൽ 51, 2016ൽ 35, 2015ൽ 30, 2014ൽ 47 എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം. രാജ്യദ്രോഹ കേസുകളുടെ സംസ്ഥാനതല കണക്കുകൾ പ്രകാരം അസമിന് ശേഷം ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ഹരിയാന (42 കേസുകൾ), ജാർഖണ്ഡ് (40), കർണാടക (38), ആന്ധ്രാപ്രദേശ് (32), ജമ്മു കശ്മീർ (29) എന്നിവിടങ്ങളിൽ നിന്നാണ്. എട്ടു വർഷത്തിനിടയിൽ രാജ്യത്ത് രേഖപ്പെടുത്തിയ മൊത്തം രാജ്യദ്രോഹ കേസുകളുടെ പകുതിയിലധികം ഈ ആറ് സംസ്ഥാനങ്ങളിൽ നിന്നാണ്.

മണിപ്പൂർ (28), ഉത്തർപ്രദേശ് (27), ബിഹാർ (25), കേരളം (25), നാഗാലാൻഡ് (17), ഡൽഹി (13), ഹിമാചൽ പ്രദേശ് (12), രാജസ്ഥാൻ (12), പശ്ചിമ ബംഗാൾ (12) എന്നിങ്ങനെയാണ് മറ്റ് ഒമ്പത് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും രജിസ്റ്റർ ചെയ്ത രാജ്യദ്രോഹ കേസുകളുടെ കണക്ക്. മേഘാലയ, മിസോറാം, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ഛണ്ഡീഗഡ്, ദാദ്ര നാഗർ ഹവേലി, ദാമൻ ദിയു, പുതുച്ചേരി എന്നിവിടങ്ങളിൽ ഈ കാലയളവിൽ ഒരു രാജ്യദ്രോഹ കേസ് പോലും രജിസ്റ്റർ ചെയ്തിട്ടില്ല.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.