സവർക്കർ പ്രതിമ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് യുവാവിനെ ആക്രമിച്ച കേസ് എൻഐഎക്ക് കൈമാറും

ബെംഗളൂരു: ശിവമോഗയിൽ വീർ സവർക്കറുടെ ഫ്‌ളക്‌സ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിനെ കുത്തിപരിക്കേൽപ്പിച്ച കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറാൻ കർണാടക സർക്കാർ. വീർ സവർക്കർ ഫ്‌ളക്‌സ് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് പ്രേം സിങ്ങിനെ കുത്തിയ സംഭവം ഉടൻ എൻഐഎയ്ക്ക് കൈമാറുമെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.
കേസിലെ മുഖ്യപ്രതി ജബിയുള്ളയ്‌ക്ക് തീവ്രവാദികളുമായുള്ള ബന്ധം ഇതിനകം പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇക്കാരണത്താലാണ് കേസ് എൻഐഎക്ക് കൈമാറുന്നതെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. ഓഗസ്റ്റ് 15നാണ് ജില്ലയിൽ കേസിനാസ്പദമായ സംഭവം നടന്നത്. ഇരയെ കുത്തിയ ശേഷം ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ പോലീസ് കാലിൽ വെടിവെച്ചാണ് പിടികൂടിയത്. പ്രതികൾക്ക് ഏതെങ്കിലും സംഘടനയുമായുള്ള രാഷ്ട്രീയ ബന്ധം അന്വേഷിക്കുമെന്ന് എഡിജിപി അലോക് കുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. കേസെടുക്കുന്നതിന് പുറമെ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്ന കാര്യത്തിൽ ജില്ലാ കമ്മീഷണറുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ശിവമോഗ നഗരത്തിലെ അമീർ അഹമ്മദ് സർക്കിളിലാണ് വീർ സവർക്കറുടെ ഫ്ലെക്സ് സ്ഥാപിച്ചിരുന്നത്. എന്നാൽ, കുറച്ച് യുവാക്കൾ ഇതിനെ എതിർക്കുകയും സവർക്കറുടെ ഫ്ലെക്സ് എടുത്തുകളയുകയും ചെയ്തു. കൂടാതെ ടിപ്പു സുൽത്താന്റെ ഫ്‌ളക്‌സ് അതിന്റെ സ്ഥാനത്ത് സ്ഥാപിക്കാൻ ശ്രമിച്ചതാണ് അക്രമത്തിനു കാരണമായത്. ജില്ലയിൽ ഏതാനും ആഴ്ചകൾക്ക് മുൻപാണ് പ്രവീൺ എന്ന ചെറുപ്പക്കാരനെ രാഷ്ട്രീയ കാരണങ്ങളാൽ കൊലപെടുത്തിയിരുന്നത്. ഇതിലും തീവ്രവാദ ബന്ധം സംശയിക്കുന്നതായി ആഭ്യന്തര മന്ത്രി സൂചിപ്പിച്ചിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.