ബെംഗളൂരുവിലെ എഴുത്തുകാർ സർഗാത്മക രചനകൾ കൊണ്ട് ഭാഷയെ സമ്പന്നമാക്കുന്നു; റൈറ്റേഴ്സ് ഫോറം

ബെംഗളൂരു: വൈവിധ്യമാര്‍ന്നതും, ജീവിതഗന്ധിയുമായ കരുത്തുറ്റ സര്‍ഗാത്മക രചനകള്‍ കൊണ്ട് ബംഗളൂര്‍ മലയാളി എഴുത്തുകാര്‍ ഭാഷയെ സമ്പന്നമാക്കുന്നുവെന്ന് ബാംഗ്ലൂര്‍ മലയാളി റൈറ്റേഴ്‌സ് ആന്‍ഡ് ആര്‍ട്ടിസ്റ്റ്‌സ് ഫോറം. മറുനാടന്‍ എഴുത്തിന് മുഖ്യധാരാ എഴുത്തിനോട് ചേര്‍ന്നു നില്‍ക്കാനുള്ള കരുത്ത് എന്നുമുണ്ടായിട്ടുണ്ടെന്നും അതിന് കാരണം അതിന്റെ ആഴവും പരപ്പും തന്നെയാണെന്നും ആര്‍ട്ടിസ്റ്റ്‌സ് ഫോറം അഭിപ്രായപ്പെട്ടു.
രമ പ്രസന്ന പിഷാരടിയുടെ ശരത്കാലം (കവിത), സതീഷ് തോട്ടശ്ശേരിയുടെ അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍ (കഥ), വിഷ്ണുമംഗലം കുമാറിന്റെ സ്‌നേഹസാന്ദ്രം രവിനിവേശം (നോവല്‍), സി. ഡി. ഗബ്രിയേലിന്റെ അഭയം (നാടകം), രവികുമാര്‍ തിരുമലയുടെ ആത്മസഞ്ചാരങ്ങള്‍ (അഭിമുഖം) എന്നീ കൃതികളെ കുറിച്ച് ചര്‍ച്ച ചെയ്തു. കിരുണ്യ ഹാളില്‍ നടന്ന ഏകദിന സാഹിത്യ ചര്‍ച്ചയില്‍ പ്രസിഡന്റ് ടി. എ. കലിസ്റ്റസ് അധ്യക്ഷതവഹിച്ചു. ഷൈനി അജിത്, അഡ്വ: മെന്റോ ഐസക്, ഫ്രാന്‍സിസ് ആന്റണി, ഇന്ദിരാ ബാലന്‍, സതീശ് തോട്ടശ്ശേരി എന്നിവര്‍ പുസ്തകങ്ങളെക്കുറിച്ച് നിരൂപണം നടത്തി.
ടി. എം. ശ്രീധരന്‍, ആര്‍.വി. ആചാരി, പൊന്നമ്മ ദാസ്, പി. സി. വര്‍ഗ്ഗീസ്, സി.ഡി. തോമസ്, സുദേവ് പുത്തന്‍ചിറ, കെ.വി.പി. സുലൈമാന്‍, അര്‍ച്ചന സുനില്‍, എം.ബി. മോഹന്‍ദാസ്, അനില്‍ മിത്രാനന്ദപുരം, ശാന്തന്‍ എലപ്പുള്ളി, തങ്കച്ചന്‍ പന്തളം, മുഹമ്മദ് കുനിങ്ങാട് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ച ചെയ്ത പുസ്തകങ്ങളുടെ രചയിതാക്കള്‍ മറുവാക്കു പറഞ്ഞു. 8-ാം വയസ്സില്‍ ഗ്രാന്‍മ ആന്‍ഡ് ഓസ്റ്റിന്‍സ് പ്ലാന്റ് കിങ്ഡം എന്ന പുസ്തകമെഴുതി ഇന്ത്യയിലെ തന്നെ പ്രായം കുറഞ്ഞ പ്രകൃതി എഴുത്തുകാരന്‍ എന്ന ഇന്ത്യ വേള്‍ഡ് റെക്കോര്‍ഡിന് അര്‍ഹനായ മാസ്റ്റര്‍ ഓസ്റ്റിന്‍ അജിത്തിനെ വേദിയില്‍ അനുമോദിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
