Follow the News Bengaluru channel on WhatsApp

ഓണത്തിന് മുന്നോടിയായി സ്വകാര്യ ബസ് യാത്ര നിരക്കുകളിൽ വൻ വർധന

ബെംഗളൂരു: ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് പോകുന്നതിന് തയ്യാറെടുക്കുന്ന മലയാളികൾക്ക് കനത്ത തിരിച്ചടിയായി കുതിച്ചുയർന്ന ബസ് യാത്രനിരക്ക്. അന്തർ സംസ്ഥാന സ്വകാര്യ ബസ് ടിക്കറ്റുകളുടെ നിരക്കാണ് വർധിച്ചത്.

വിമാന ടിക്കറ്റ് നിരക്കിനെയും കടത്തിവെട്ടിയാണ് സ്വകാര്യ ബസ് സര്‍വീസുകള്‍ കുത്തനെ നിരക്കുയര്‍ത്തുന്നത്. യാത്രാ നിരക്ക് റോക്കറ്റ് വേഗത്തില്‍ കുതിച്ചുയര്‍ന്നിട്ടും കേരള സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന വിമര്‍ശനം മലയാളി യാത്രക്കാരുടെ ഭാഗത്ത് നിന്നും ശക്തമായി നിലനില്‍ക്കുകയാണ്.

മലയാളികള്‍ക്ക് യാത്രാസൗകര്യമൊരുക്കാന്‍ പ്രാഥമിക ഉത്തരവാദിത്തമുള്ള കെ എസ് ആര്‍ ടി സി കൂടുതല്‍ ബസുകള്‍ ഓടിച്ച് അവസരത്തിനൊത്തുയരാന്‍ തയ്യാറാകുന്നില്ലെന്നതും യാത്രക്കാർക്ക് തിരിച്ചടിയാണ്. ഉത്സവകാലങ്ങളില്‍ നിരക്ക് വര്‍ധന പതിവാണെങ്കിലും ഇതുപോലൊരു തീ വെട്ടിക്കൊള്ള ഇതാദ്യമാണെന്ന് യാത്രക്കാർ പറയുന്നു.

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകളിലും കെ എസ് ആര്‍ ടി സി ബസുകളിലും ഇതിനോടകം തന്നെ ബുക്കിംഗ് പൂര്‍ത്തിയായതിനാല്‍ സ്വകാര്യ ബസുകളാണ് സാധാരണക്കാര്‍ക്ക് ആശ്രയം. ബെംഗളൂരുവിൽ നിന്നുള്ള എല്ലാ ട്രെയിനുകളിലും ഓണം വരെയുള്ള ദിവസങ്ങളില്‍ എല്ലാ കാറ്റഗറി സീറ്റുകളും വളരെ നീണ്ട വെയ്റ്റിംഗ് ലിസ്റ്റിലാണ്. കെഎസ്ആര്‍ടിസി ഫ്‌ളെക്‌സി അടിസ്ഥാനത്തില്‍ ഉയര്‍ന്ന നിരക്കാണ് ഈടാക്കുന്നതെങ്കിലും അതിലും സീറ്റ് ലഭ്യമല്ല. സ്വകാര്യ ബസുകളില്‍ ഈ ദിവസങ്ങളില്‍ തന്നെ രണ്ടായിരത്തിന് മുകളിലാണ് നിരക്കുകള്‍ തുടങ്ങുന്നത്. എസി സ്ലീപ്പറില്‍ സീറ്റൊന്നിന് 3000 രൂപയാണ് ഈടാക്കുന്നത്. ഓണത്തലേന്ന് ബെംഗളൂരുവിൽ നിന്നുള്ള സ്വകാര്യ ബസ് നിരക്ക് ഒരു സീറ്റിന് നാലായിരത്തിന് മുകളിലാണ്. എന്നാൽ ഇതിലും കുറഞ്ഞ ചിലവാണ് ബെംഗളൂരു – കൊച്ചി വിമാനയാത്രക്ക് ഈടാക്കുന്നത്. അത്യാവശ്യക്കാര്‍ മാത്രമാണ് ഉയര്‍ന്ന ടിക്കറ്റ് നിരക്ക് നല്‍കി ഈ ദിവസങ്ങളില്‍ യാത്ര ചെയ്യുന്നത്. കുടുംബ സമേതം കേരളത്തിലെത്തി ഓണമാഘോഷിക്കാന്‍ ഒരുങ്ങിയ പലരും കനത്ത നിരക്ക് കണ്ട് ഓണം ബെംളൂരുവില്‍ തന്നെ ആഘോഷിക്കാന്‍ തീരുമാനിച്ചു. മറ്റു ചിലർ സ്വന്തം വാഹനങ്ങളിലും, സുഹൃത്തുക്കളുടെ വാഹനങ്ങളിലുമായാണ് നാട്ടിലേക്ക് പോകാൻ തയ്യാറാകുന്നത്.

കേരളം ഫ്‌ളെക്‌സി നിരക്ക് ഈടാക്കുമ്പോള്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനും നിരക്കുകള്‍ വര്‍ധിപ്പിക്കുകയാണ്. സ്വകാര്യ ബസുകളേക്കാള്‍ നിരക്ക് കുറവാണെങ്കിലും കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസുകളിലും ബുക്കിംഗ് അതിവേഗം തീര്‍ന്നുകൊണ്ടിരിക്കുകയാണ്. എങ്കിലും മലയാളികള്‍ക്ക് വേണ്ടി കെഎസ്ആര്‍ടിസി നല്‍കുന്നതിനേക്കാള്‍ മികച്ച സേവനം കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ നല്‍കുന്നുണ്ടെന്നതാണ് വാസ്തവം. തിരക്ക് പരിഗണിച്ച് കൂടുതല്‍ ബസുകള്‍ ഓടിക്കാന്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ തീരുമാനിച്ചപ്പോഴും കെ എസ് ആര്‍ ടി സി യും സംസ്ഥാന സര്‍ക്കാരും ഒരു നടപടിയും ഇതു വരെ സ്വീകരിച്ചിട്ടില്ലെന്ന് യാത്രക്കാർ ആരോപിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.