ഇനി ബസ് ചാർജ് കൈയിൽ കരുതേണ്ട: സ്മാര്‍ട്ട് ട്രാവല്‍ കാര്‍ഡുമായി കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും യാത്രക്കാര്‍ക്ക് വേഗത്തില്‍ ടിക്കറ്റ് ലഭ്യത ഉറപ്പാക്കുന്നതിനുമായി കെഎസ്‌ആര്‍ടിസി നടപ്പാക്കുന്ന സ്മാര്‍ട്ട് ട്രാവല്‍ കാര്‍ഡ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു.
ഈ മാസം 29ന് പദ്ധതി ആരംഭിക്കും.
ആര്‍.എഫ്.ഐ.ഡി സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ സുരക്ഷാ സംവിധാനങ്ങളോട് കൂടിയ ട്രാവല്‍ കാര്‍ഡാണ് പുറത്തിറക്കുന്നത്. ഇത് വഴി മുന്‍കൂറായി പണം റീ ചാര്‍ജ് ചെയ്ത് യാത്ര ചെയ്യാനാകും.
യാത്രക്കാര്‍ക്ക് ചില്ലറയില്ലാതെയുള്ള ബുദ്ധിമുട്ടുകളും ഇത് വഴി പരിഹരിക്കപ്പെടും. കൂടാതെ പണം ചാര്‍ജ് ചെയ്യുന്നതിന് ആനുപാതികമായ ഓഫറുകളും ലഭിക്കും. ഇത് വഴി കണ്ടക്ടര്‍ക്ക് പണം സൂക്ഷിക്കുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാകും. ഇ.ടി.എം ഉപയോഗിച്ച് കാര്‍ഡുകളിലെ ബാലന്‍സ് പരിശോധിക്കാം. കണ്ടക്ടര്‍മാര്‍, കെ.എസ്.ആര്‍.ടി.സി ഡിപ്പോകള്‍, മറ്റ് അംഗീകൃത ഏജന്‍റുമാര്‍ എന്നിവര്‍ വഴി കാര്‍ഡുകള്‍ ലഭിക്കും. പ്രാരംഭ ഓഫറായി 100 രൂപയ്ക്ക് സ്മാര്‍ട്ട് ട്രാവല്‍ കാര്‍ഡ് വാങ്ങുമ്പോൾ , നിങ്ങള്‍ക്ക് 150 രൂപ മൂല്യം ലഭിക്കും. ഇത് പരമാവധി ഉപയോഗിക്കാനും കഴിയും. 250 രൂപയില്‍ കൂടുതല്‍ തുകയ്ക്ക് ടിക്കറ്റെടുക്കുന്നവര്‍ക്ക് 10 ശതമാനം അധിക മൂല്യം ലഭിക്കും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
