നവവധുവിനെ ഭര്‍ത്താവ് നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരം: വര്‍ക്കലയില്‍ നവവധുവിനെ ഭര്‍ത്താവ് നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആലപ്പുഴ കിടങ്ങാംപറമ്പ് സ്വദേശിയായ നിഖിത (26) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അനീഷിനെ പോലിസ് അറസ്റ്റ് ചെയ്തു. അനീഷിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് പോലിസ് പറയുന്നു. പുലര്‍ച്ചെ നിഖിലയുടെ നിലവിളി കേട്ടാണ് വീട്ടുകാര്‍ എത്തുന്നത്. നിഖിതയുടെ നിലവിളി കേട്ട് ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വാക്കുതര്‍ക്കത്തിന് ഒടുവിലായിരുന്നു കൊലപാതകം. ഭാര്യയോടുള്ള അനീഷിന്റെ സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പോലിസ് പറഞ്ഞു. സംഭവം നടക്കുന്ന സമയത്ത് അനീഷിന്റെ മാതാപിതാക്കളും വീട്ടില്‍ ഉണ്ടായിരുന്നു. മൃതദേഹംസയന്റിഫിക് വിഭാഗം എത്തിയതിനുശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ കഴിയൂ എന്ന് പൊലീസ് അറിയിച്ചു. നിഖിതയുടെ മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ജൂലൈ എട്ടിനായിരുന്നു ഇരുവരുടേയും വിവാഹം. അനീഷിന് വിദേശത്തായിരുന്നു ജോലി. ഏതാനും നാളുകള്‍ക്ക് മുമ്പാണ് ഇരുവരും വര്‍ക്കലയിലെ അനീഷിന്റെ വീട്ടില്‍ താമസം തുടങ്ങിയത്. ഇരുവരും തമ്മില്‍ ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ടായിരുന്നു എന്നാണ് ബന്ധുക്കള്‍ പോലിസിന് നല്‍കിയ മൊഴി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.