Follow the News Bengaluru channel on WhatsApp

അനധികൃതമായി കഞ്ചാവ് കൃഷി; പിടികൂടാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു

ബെംഗളൂരു: അനധികൃതമായി കഞ്ചാവ് കൃഷി നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് അന്വേഷണത്തിനായെത്തിയ പോലീസ് ഉദ്യോഗസ്ഥനെ പ്രതികൾ ആക്രമിച്ചു. നാൽപ്പതോളം പേരാണ് പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്.

കലബുർഗി പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ ശ്രീമന്ത് ഇലലിനെയാണ് മഹാരാഷ്‌ട്ര – കർണാടക അതിർത്തിയിലെ ഉമർഗ താലൂക്കിലെ തരൂരി ഗ്രാമത്തിന് സമീപം അക്രമിച്ചത്. കർണാടക- മഹാരാഷ്‌ട്ര അതിർത്തിയിൽ കൃഷിഭൂമിയിൽ കഞ്ചാവ് വളർത്തുന്ന അക്രമികളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ശ്രീമന്ത് ഇലാലിന്റെ നേതൃത്വത്തിലുള്ള സംഘം ജില്ലയിൽ നിന്ന് 85 കിലോമീറ്റർ അകലെയുള്ള തരൂരി ഗ്രാമത്തിൽ പരിശോധനയ്‌ക്കായെത്തി.

തുടർന്ന് പരിശോധന നടത്തുന്നുണ്ടെന്ന് അറിഞ്ഞ അക്രമി സംഘം കൂട്ടമായെത്തി ഉദ്യോഗസ്ഥനെ ആക്രമിക്കുകയായിരുന്നു. 40 പേരുടെ സംഘമാണ് ആക്രമണം നടത്തിയത്. മാരകായുധങ്ങൾ ഉപയോഗിച്ചാണ് പ്രതികൾ ആക്രമണം നടത്തിയത്.

പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദ്യോഗസ്ഥന്റെ നെഞ്ചിനും മുഖത്തും വയറിനും ഗുരുതര പരിക്കേറ്റതായി ആശുപത്രി അധികൃതർ പറഞ്ഞു. ആക്രമി സംഘത്തിലെ ചിലരെ പിടികൂടിയതായും സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.