Follow the News Bengaluru channel on WhatsApp

കന്നഡ അറിയാത്ത അധ്യാപകനെ നിയമിച്ചു; ക്ലാസ് ബഹിഷ്കരിച്ച് വിദ്യാർഥികളുടെ പ്രതിഷേധം

ബെംഗളൂരു: കന്നഡ നന്നായി അറിയാത്ത അധ്യാപകനെ നിയമിച്ച സ്കൂളിൽ ക്ലാസ് ബഹിഷ്കരിച്ച് വിദ്യാർഥികൾ പ്രതിഷേധിച്ചു. കാസർകോട് ജില്ലയിലെ ആദൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. ജില്ലയിലെ കന്നഡ മീഡിയം സ്കൂളിൽ കന്നഡ നന്നായി അറിയാത്തയാളെ അധ്യാപകനായി നിയമിച്ചെന്നാരോപിച്ചായിരുന്നു പ്രതിഷേധം.

കഴിഞ്ഞ മാസം രണ്ടിനാണ് തിരുവനന്തപുരം സ്വദേശിയായ അധ്യാപകൻ സ്കൂളിൽ ചുമതലയേറ്റത്. ഹൈസ്കൂളിൽ കന്നഡ വിഭാഗത്തിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളാണ് ഇദ്ദേഹം കൈകാര്യം ചെയ്യുന്നത്. എന്നാൽ ഇദ്ദേഹം ക്ലാസെടുക്കുന്നത് മനസ്സിലാകുന്നില്ലെന്നാണ് കുട്ടികളുടെ പരാതി. ഇതേ തുടർന്നാണ് കുട്ടികളും രക്ഷിതാക്കളും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർക്കും വകുപ്പ് മന്ത്രിക്കും പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ എൻ. നന്ദികേശൻ, കുമ്പള എ.ഇ.ഒ. എം.യതീഷ് കുമാർ റൈ തുടങ്ങിയവർ സ്കൂളിലെത്തി അധ്യാപകന്റെ ക്ലാസിൽ ഇരിക്കുകയും വിഡിയോ റെക്കോർഡ് ചെയ്തു പരിശോധനക്കായി അയക്കുകയും ചെയ്തു.

എന്നാൽ ഇതുവരെ സംഭവത്തിൽ നടപടി ഉണ്ടാകാത്തതിനാൽ വിദ്യാർഥികൾ കഴിഞ്ഞ ദിവസം ക്ലാസ് ബഹിഷ്കരിക്കുകയായിരുന്നു. അതേസമയം അധ്യാപകന്റെത് പിഎ‌സ്‌സി നിയമനം ആയതിനാൽ തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. ഈ അധ്യാപകനെ പൈവളിഗെ സ്കൂളിലാണ് ആദ്യം നിയമിച്ചിരുന്നത്. ഭാഷ അറിയാത്തതിനാൽ കുട്ടികൾ പ്രതിഷേധിക്കുകയും തുടർന്നു ബന്തടുക്ക സ്കൂളിലേക്കു മാറ്റുകയും ചെയ്തു. എന്നാൽ ഇവിടെയും പ്രതിഷേധം ഉണ്ടായപ്പോൾ വിദ്യാഭ്യാസ വകുപ്പ് ഇടപെട്ട് ഇയാളെ മൈസൂരുവിലെ ഭാഷാ പഠന കേന്ദ്രത്തിലേക്ക് 10 മാസത്തെ പഠനത്തിന് അയച്ചിരുന്നു. തുടർന്ന് ഡിസ്റ്റിങ്ഷനോടെ പാസായ സർടിഫിക്കറ്റുമായി എത്തിയതിനു ശേഷമാണ് ആദൂരിൽ നിയമനം നൽകിയതെന്ന് അധികൃതർ പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.