Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിൽ ആംബുലൻസ് ഹെൽപ്പ് ലൈൻ സേവനങ്ങൾ തടസപ്പെട്ടു

ബെംഗളൂരു: സാങ്കേതിക തകരാർ മൂലം ബെംഗളൂരുവിൽ ഏതാനും മണിക്കൂറുകളോളം 108 ആംബുലൻസ് ഹെൽപ്പ് ലൈൻ സേവനം തടസപ്പെട്ടു. സാധാരണഗതിയിൽ, ഹെൽപ്പ്‌ലൈൻ സേവനം സ്വയമേവ കോൾ സ്വീകരിക്കുകയും രണ്ട് മിനിറ്റിനുള്ളിൽ ആംബുലൻസ് അനുവദിക്കുകയും ചെയ്യുകയാണ് പതിവ്.

എന്നാൽ ഇന്നലെ സേവനം മണിക്കൂറുകളോളം തടസപ്പെട്ടു. ഹെൽപ്പ് ലൈനിൽ 7-8 ആയിരം കോളുകൾ ലഭിക്കുന്നതിന് പകരം ഒരു മണിക്കൂറിൽ 2-3 കോളുകൾ മാത്രമേ ലഭ്യമായുള്ളൂ. ലഭിച്ച കോളുകൾ അറ്റൻഡ് ചെയ്യാനും സാധിച്ചില്ലെന്ന് അധികൃതർ പറഞ്ഞു.

പ്രശ്‌നം പരിഹരിക്കാനായി നടപടി സ്വീകരിച്ചെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യമന്ത്രി ഡോ.കെ. സുധാകർ പറഞ്ഞു. ബദൽ മാർഗങ്ങൾ സൃഷ്ടിച്ച് ആളുകൾക്ക് അടിയന്തര സേവനങ്ങൾ നൽകുന്നതിന് നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

108 സേവനങ്ങളിലെ സമ്മർദ്ദം കുറയ്ക്കുന്നതിന് 112 ഹെൽപ്പ് ലൈനിന്റെ എമർജൻസി വിഭാഗത്തിലേക്ക് കൂടുതൽ ജീവനക്കാരെ വിന്യസിക്കും. കോളുകൾ അറ്റൻഡ് ചെയ്യാൻ 104 ഹെൽപ്പ് ലൈനും ഉപയോഗിച്ചിട്ടുണ്ട്. മിസ്‌ഡ് കോളുകളും അറ്റൻഡ് ചെയ്യുന്നുണ്ട്.

ഇന്റർഫെസിലിറ്റി ട്രാൻസ്ഫറുകൾക്ക് മുൻഗണന നൽകണമെന്ന് ആശുപത്രികളോട് നിർദേശിക്കുകയും ആംബുലൻസുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരോട് അവരുടെ സ്വകാര്യ നമ്പറുകൾ ഉപയോഗിക്കാനും സേവനങ്ങൾ നൽകാനും നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രശ്‌നപരിഹാരത്തിനായി പ്രിൻസിപ്പൽ സെക്രട്ടറി എല്ലാ ജില്ലാതല ഉദ്യോഗസ്ഥരുമായി വീഡിയോ കോൺഫറൻസ് നടത്തി.

പ്രസ്തുത സംവിധാനത്തിന് 15 വർഷം പഴക്കമുണ്ടെന്നും മാൽവെയർ ആക്രമണത്തിന് സാധ്യതയുണ്ടെന്നും സുധാകർ പറഞ്ഞു. 108 സേവനം കൈകാര്യം ചെയ്യുന്ന നിലവിലെ വെണ്ടറായ ജിവികെഇഎംആർഐയുടെ സേവനം തൃപ്തികരമല്ല. കോടതി ഉത്തരവ് പ്രകാരം പുതിയ ടെൻഡർ നടത്തി ഒരു മാസത്തിനകം പുതിയ വെണ്ടർ ചുമതലയേൽക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.