Follow the News Bengaluru channel on WhatsApp

മഴക്കെടുതി; നഷ്ടം 340 കോടിയെന്ന് കണക്കാക്കി ബിബിഎംപി

ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ കഴിഞ്ഞു മാസങ്ങളിൽ തുടർച്ചയായി പെയ്ത മഴയിൽ സംഭവിച്ച നാശനഷ്ടങ്ങളുടെ ഏകദേശ കണക്ക് 340 കോടി രൂപയാണെന്ന് ബിബിഎംപി. സമീപകാല വെള്ളപ്പൊക്കത്തിൽ 7,700 വീടുകൾ വെള്ളത്തിനടിയിലാവുകയും 170 വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി ബിബിഎംപി അറിയിച്ചു.

സെപ്റ്റംബർ ആദ്യ ആഴ്ചയിലെ മഴയിൽ വീടുകൾ തകർന്ന പ്രളയബാധിതർക്ക് ബിബിഎംപി നഷ്ടപരിഹാരം വിതരണം ചെയ്തുവരുന്നു. ഇതുവരെ 14 കോടി രൂപ പൗരന്മാർക്ക് നൽകി. മരിച്ചവരുടെ ബന്ധുക്കൾക്ക് നൽകുന്ന നഷ്ടപരിഹാര തുക ഉൾപ്പെടെ 18. 4 കോടി രൂപയാണ് ആകെ നഷ്ടപരിഹാരമായി കണക്കാക്കുന്നത്. അടുത്തിടെയുണ്ടായ മഴയിൽ ഏകദേശം 397 കിലോമീറ്റർ നാശനഷ്ടം സംഭവിച്ചതായും 337 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായും ബിബിഎംപി ഉദ്യോഗസ്ഥർ പറഞ്ഞു.

മഹാദേവപുരയിലെ പ്രദേശങ്ങളെയാണ് ഏറ്റവും കൂടുതൽ മഴക്കെടുതി ബാധിച്ചത്. ഈസ്റ്റ്‌, സൗത്ത് മേഖലകളിൽ യഥാക്രമം 1,141, 1,048 വീടുകളിൽ വെള്ളം കയറി. മഴക്കെടുതി ഏറ്റവും കുറവ് ബാധിച്ചത് ദാസറഹള്ളിയിലാണ്.

അതേസമയം റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് ബിബിഎംപി ഉദ്യോഗസ്ഥർ പറഞ്ഞു. മഴക്കെടുതിയിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ 500 കോടി രൂപയാണ് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.