Follow the News Bengaluru channel on WhatsApp

രാജസ്ഥാനിൽ അർധരാത്രിയോടെ കോൺഗ്രസ് എംഎൽഎമാർ കൂട്ടരാജി സമർപ്പിച്ചു

ബെംഗളൂരു: രാജസ്ഥാനിൽ അർധരാത്രിയിയോടെ കോൺഗ്രസ് എംഎൽഎമാരുടെ കൂട്ടരാജി.  മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തർക്കമാണ് പുതിയ വഴിത്തിരിവിലേക്ക് നയിച്ചത്. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പക്ഷത്തുള്ള 82 എംഎൽഎമാരാണ് അർധരാത്രി കൂട്ടത്തോടെ രാജി സമർപ്പിച്ചത്.
സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുന്നതിൽ പ്രതിഷേധിച്ചാണ് രാജി.

രാജിക്കത്ത് നൽകി അർധരാത്രിക്ക് ശേഷമാണ് എംഎൽഎമാർ സ്പീക്കറുടെ വസതി വിട്ടത്. എംഎൽഎമാരുടെ രാജി സ്വീകരിച്ചാൽ രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ വീഴുമെന്നതാണ് വസ്തുത. പാർട്ടിയുടെ മുതിർന്ന നേതാവും എംപിയുമായ കെ.സി. വേണുഗോപാൽ മല്ലികാർജുൻ ഖാർഗെയുമായും പാർട്ടിയുടെ രാജസ്ഥാൻ ചുമതലയുള്ള അജയ് മാക്കനൊടും, അശോക് ഗെലോട്ടുമായും സംസാരിച്ചു. സമവായ ചർച്ചകൾക്ക് വേണ്ടി കേന്ദ്ര നിരീക്ഷകരായ അജയ് മാക്കനേയും മല്ലികാർജ്ജുൻ ഖാർഗെയേയും പാർട്ടി ഹൈക്കമാൻഡ് രാജസ്ഥാനിലേക്ക് അയച്ചിരുന്നു.
എംഎൽഎമാരുടെ പ്രതിനിധികളായ ശാന്തി ധാരിവാൾ, പ്രതാപ് സിംഗ് എന്നിവരുമായും നേതാക്കൾ കൂടിക്കാഴ്ച നടത്തിയിരുന്നു. ഓരോ എംഎൽഎമാരേയും കണ്ട് സംസാരിക്കാനാണ് സോണിയ ഗാന്ധിയുടെ നിർദേശം.
ആറ് മാസം മുൻപ് ഗെഹ് ലോട്ടിനെതിരെ വിമത നീക്കം നടത്തിയ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയായി അംഗീകരിക്കാനാവില്ലെന്നാണ് ഭൂരിപക്ഷം എംഎൽഎമാരും പറയുന്നത്. അശോക് ഗെഹലോട്ട് മുഖ്യമന്ത്രി പദത്തിൽ തുടരുകയോ അദ്ദേഹത്തെ അനുകൂലിക്കുന്ന മറ്റൊരാളെ പകരക്കാരനാക്കുകയോ വേണമെന്നാണ് ഗെഹലോട്ട് പക്ഷക്കാരുടെ ആവശ്യം.
എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സച്ചിൻ പൈലറ്റിനെയാണ് ഹൈക്കമാൻഡ് നിർദേശിക്കുന്നത്. 200 സീറ്റുകളുള്ള സംസ്ഥാന നിയമസഭയിൽ കോൺഗ്രസിന് 107 എംഎൽഎമാരും ബിജെപിക്ക് 70 എംഎൽഎമാരുമുണ്ട്. കോൺഗ്രസിന് പിന്തുണ നൽകിയ രാഷ്ട്രീയ ലോക്ദളിന് ഒരു അംഗവും 14 സ്വതന്ത്ര എംഎൽഎമാരുമാണുള്ളത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.