Follow the News Bengaluru channel on WhatsApp

ഹര്‍ത്താല്‍ ദിനത്തില്‍ പോലീസുകാരെ ബൈക്കിടിച്ച്‌ വീഴ്ത്തിയ സംഭവം: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ

കൊല്ലം: ഹര്‍ത്താല്‍ ദിനത്തില്‍ കൊല്ലത്ത് പോലീസുകാരെ ബൈക്കിടിച്ച്‌ വീഴ്ത്തിയ സംഭവത്തിൽ
പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ. കൂട്ടിക്കട സ്വദേശി ഷംനാദാണ് ഇവരിപുരം റെയിവേഗേറ്റിന് സമീപത്തുവച്ച്‌ ഇന്നലെ അര്‍ദ്ധരാത്രിയോടെ അറസ്റ്റിലായത്. സംഭവത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് കടന്ന ഇയാള്‍ നാട്ടില്‍ തിരികെ എത്തിയ ഉടനായിരുന്നു പിടികൂടിയത്. കൊല്ലം പള്ളിമുക്കില്‍ വച്ചാണ് ഇരവിപുരം സ്റ്റേഷനിലെ സിപിഒ ആന്റണിയെയും എ ആര്‍ ക്യാമ്പിലെ സിപിഒ നിഖിലിനെയും ബൈക്ക് കൊണ്ടിടിച്ചത്.

കൊട്ടിയത്തു നിന്ന് ബൈക്കില്‍ വന്ന പ്രതി വഴിയാത്രക്കാരെ അസഭ്യം പറയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തത് തടയാന്‍ ചെന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കുനേരെ വണ്ടി കയറ്റുകയായിരുന്നു.
സഭവം കഴിഞ്ഞ ഉടന്‍ താന്‍ ഒന്നും ചെയ്തില്ലെന്നും പോലീസുകാര്‍ തന്റെ വാഹനത്തിലേക്ക് വന്നിടിക്കുകയായിരുന്നു എന്നും ഇയാള്‍ സിറ്റി പൊലീസ് കമ്മിഷണറെ വിളിച്ചറിയിക്കുകയും ഒപ്പം ഇ മെയില്‍ സന്ദേശം അയയ്ക്കുകയും ചെയ്തു. എന്നാല്‍ പോലീസ് തന്നെ തിരയുകയാണെന്ന് വ്യക്തമായതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.

ഹര്‍ത്താല്‍ ദിനത്തിലെ അക്രമവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. മാനന്തവാടി ഡി.വൈ.എസ്.പി ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തിയ 86 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്. ഔദ്യോഗിക കൃതനിര്‍വഹണം തടസപ്പെടുത്തിയതിനും, അക്രമ സംഭവങ്ങള്‍ക്കുമാണ് അറസ്റ്റ് . പിടിയിലായവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.ഹര്‍ത്താല്‍ ആക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 308 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 1287 പേര്‍ അറസ്റ്റിലായത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.