Follow the News Bengaluru channel on WhatsApp

പോലീസ് മർദനം; സ്വകാര്യ ഭാഗങ്ങളിൽ പരിക്കേറ്റ യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരു സിറ്റി പോലീസിന്റെ മർദനത്തെ തുടർന്ന് സ്വകാര്യ ഭാഗങ്ങളിൽ പരിക്കേറ്റ യുവാവ് മരിച്ചു. ബെംഗളൂരു നോർത്ത് സോണ്ടെകൊപ്പ ഗ്രാമത്തിൽ താമസിക്കുന്ന ബലറാം (37) ആണ് മരിച്ചത്.

സെപ്റ്റംബർ 19നാണ് സംഭവം നടന്നതെങ്കിലും കഴിഞ്ഞ ദിവസം യുവാവ് മരണത്തിന് കീഴടങ്ങിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സെപ്റ്റംബർ 19ന് ക്ഷേത്രത്തിൽ പോകുന്നുവെന്ന് പറഞ്ഞ് ബലറാം വീട്ടിൽ നിന്നിറങ്ങിയെങ്കിലും വഴിമധ്യേ ഒരു വൈൻ ഷോപ്പിന് സമീപം രണ്ട് പേർ വഴക്കുണ്ടാക്കുന്നത് കാണുകയും തുടർന്ന് പ്രശ്നത്തിൽ ഇടപെടുകയും ചെയ്തു. സംഭവത്തെ തുടർന്ന് മദനായകനഹള്ളി പോലീസ് സ്റ്റേഷൻ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ വിജയ കുമാറും ജനാർദനും ചേർന്ന് സ്ഥലത്തെത്തി ബലറാമിനെ കസ്റ്റഡിയിലെടുക്കുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു.

പോലീസ് വിട്ടയച്ചതിന്റെ രണ്ട് ദിവസം കഴിഞ്ഞ് സ്വകാര്യ ഭാഗത്ത് വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ബലറാം അടുത്തുള്ള ഡോക്ടറെ സമീപിച്ചു.

എന്നാൽ ബലറാമിന്റെ സ്ഥിതി ഗുരുതരമായതിനാൽ ഇയാളെ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു. മകന്റെ പരിക്കുകളെക്കുറിച്ച് ഡോക്ടറിൽ നിന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് ബലറാമിന്റെ അമ്മ സുധ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാൻ ഉദ്യോഗസ്ഥർ വിസമ്മതിച്ചതായി സുധ പറഞ്ഞു. കൂടാതെ ഉദ്യോഗസ്ഥർ ഒത്തുതീർപ്പിന് ശ്രമിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും ഗ്രാമവാസികൾ ഇടപെട്ടതോടെ പോലീസ് പിന്നീട് എഫ്ഐആർ രജിസ്റ്റർ ചെയുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.