Follow the News Bengaluru channel on WhatsApp

ദസറ ആഘോഷങ്ങൾക്ക് ഇന്ന് തിരിതെളിയും

ബെംഗളൂരു: ചരിത്രപ്രസിദ്ധമായ മൈസൂരു ദസറക്ക് ഇന്ന് തിരിതെളിയും. രാവിലെ 9.45 ന് ചാമുണ്ഡി ഹില്‍സില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉദ്ഘാടനം ചെയ്യും. ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, കേന്ദ്രമന്ത്രിമാരായ പ്രള്‍ഹാദ് ജോഷി, ശോഭ കരന്തലജെ, സംസ്ഥാന മന്ത്രിമാരായ എസ്.ടി. സോമശേഖര്‍, വി. സുനില്‍കുമാര്‍, ആനന്ദ് സിങ്, മേയര്‍ ശിവകുമാര്‍, പ്രതാപസിംഹ എം.പി., ജി.ടി. ദേവദൗഡ എം.എല്‍.എ. തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. 1200 പേര്‍ക്കാണ് ഉദ്ഘാടന ചടങ്ങ് നേരിട്ട് കാണാന്‍ അവസരമുള്ളത്. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് രാവിലെ മുതല്‍ 11. 30 വരെ ചാമുണ്ഡി ഹില്‍സിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്

ദസറയുടെ ഭാഗമായി വിവിധ കലാ സാംസ്‌കാരിക പരിപാടികള്‍ക്കും തിങ്കളാഴ്ച തുടക്കമാകും. ചലച്ചിത്രമേള (കലാമന്ദിര), പുഷ്പമേള (കുപ്പണ്ണ പാര്‍ക്ക്) ഭക്ഷ്യമേള (സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് മൈതാനി), ഗുസ്തിമത്സരം (ദേവരാജ അരശ് മൈതാനി), എക്സിബിഷന്‍ (കര്‍ണാടക എക്സിബിഷന്‍ മൈതാനി), യോഗ ദസറ (ഓവല്‍ മൈതാനി), ആസാദി കാ അമൃത് മഹോത്സവ്-പുഷ്പമേള (മൈസൂരു കൊട്ടാരം), ശില്പമേള (കലാമന്ദിര) എന്നീ പരിപാടികളാണ് ആരംഭിക്കുന്നത്. ഇത്തവണത്തെ പുഷ്പമേളയില്‍ അഞ്ചുലക്ഷത്തിലധികം സന്ദര്‍ശകരെത്തുമെന്നാണ് കണക്കുകൂട്ടല്‍. മുതിര്‍ന്നവര്‍ക്ക് 30 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് പ്രവേശനനിരക്ക്. അന്തരിച്ച കന്നഡ നടന്‍ പുനീത് രാജ് കുമാറിന് ആദരാഞ്ജലിയുമായി പ്രത്യേക പവലിയനും മേളയിലുണ്ട്.

ഒക്ടോബര്‍ 5 ന് അംബാ വിലാസ് കൊട്ടാരത്തില്‍ നിന്നുള്ള ജംബോ സവാരിയോടെ ഈ വര്‍ഷത്തെ ദസറ ആഘോഷങ്ങള്‍ക്ക് കൊടി ഇറങ്ങും. കോവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി നിയന്ത്രണങ്ങളോടെയാണ് ദസറ ആഘോഷ ചടങ്ങുകള്‍ നടന്നത്. രണ്ടു വര്‍ഷങ്ങൾക്ക് ശേഷം വിപുലമായ രീതിയിലാണ് ഇത്തവണത്തെ ആഘോഷ ചടങ്ങുകൾ നടക്കുന്നത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.