Follow the News Bengaluru channel on WhatsApp

സർക്കാർ ഖജനാവിന് നഷ്ടമുണ്ടാക്കി; ആറ് മുൻ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ബിബിഎംപി നടപടി

ബെംഗളൂരു: സർക്കാർ ഖജനാവിന് നഷ്ടമുണ്ടാക്കിയ മുൻ സർക്കാർ ജീവനക്കാർക്കെതിരെ നടപടിയുമായി ബിബിഎംപി. ഡ്യൂട്ടിയിലിരിക്കെ ഒരു റിയൽ എസ്റ്റേറ്റ് ഡെവലപ്പർക്ക് വേണ്ടി ക്രമക്കേട് കാണിച്ച ആറ് വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയാണ് ബിബിഎംപി പരാതി നൽകിയത്.

വിരമിച്ച എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഡി. രാമഗൗഡ, റിട്ടയേർഡ് ജോയിന്റ് കമ്മീഷണർ ദേവരാജ് കെ. എസ്. ദേവരാജ്, റിട്ടയേർഡ് അസിസ്റ്റന്റ് ജോയിന്റ് കമ്മീഷണർ ഉമാനന്ദ് റായ്, റിട്ടയേർഡ് അസിസ്റ്റന്റ് തഹസിൽദാർ ഗംഗേഗൗഡ, റിട്ടയേർഡ് സർവേയർ ഗുല്ലപ്പ, റിട്ടയേർഡ് വില്ലേജ് അക്കൗണ്ടന്റ് അഗസെമണി എന്നിവർക്കെതിരെയാണ് പരാതി നൽകിയത്. ബിബിഎംപിയുടെ മഹാദേവപുര സോണിൽ പെടുന്ന കെആർ പുരം ഹോബ്ലിയിലെ 57 ചതുരശ്ര മീറ്റർ വസ്തുവിലും അതിന്മേൽ നിർമിച്ച കെട്ടിടത്തിലും ബിബിഎംപി നടത്തിയ വികസന പ്രവർത്തനങ്ങൾക്ക് പകരമായി 2015ൽ കേസിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർ 1116 ചതുരശ്ര മീറ്ററിനുള്ള ഡിആർസി നൽകിയിരുന്നു. എന്നിരുന്നാലും, പ്രസ്തുത വസ്തുവിന്റെ മാർഗ്ഗനിർദ്ദേശ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ, ഉദ്യോഗസ്ഥർ 221 ചതുരശ്ര മീറ്ററിന് മാത്രമേ ഡിആർസി നൽകാൻ പാടുള്ളുവെന്ന് ബിബിഎംപി ചൂണ്ടിക്കാട്ടി.

വസ്തുവിന്റെ ഉടമ ഡികെ വേണുഗോപാൽ ഒരു സ്വകാര്യ ഡെവലപ്പർക്ക് ഈ ഡിആർസികൾ വിൽപന നടത്തിയിരുന്നു. മഹാദേവപുര സോണൽ ഓഫീസിൽ പുനർമൂല്യനിർണ്ണയത്തിനായി ഡെവലപ്പർ ഡിആർസി സമർപ്പിച്ചപ്പോൾ, ഡിആർസി നൽകിയതിന്റെ യഥാർത്ഥ രേഖകൾ ഓഫീസിൽ നഷ്ടപ്പെട്ടതായി കണ്ടെത്തി. 2020-ൽ ഈ പ്രശ്നവുമായി ബന്ധപ്പെട്ട് ഒരു മിസ്സിംഗ് കേസും ഫയൽ ചെയ്തു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.