Follow the News Bengaluru channel on WhatsApp

നമ്മ മെട്രോ ലാഭത്തിൽ; യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന

ബെംഗളൂരു: ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന് ( ബി.എം.ആര്‍.സി.എല്‍) കീഴിലുള്ള നമ്മ മെട്രോ പ്രവര്‍ത്തന ലാഭത്തിലെന്ന് റിപ്പോര്‍ട്ട്. പ്രതിമാസം രണ്ട് കോടിക്കും – രണ്ടേക്കാല്‍ കോടിക്കും ഇടയിലാണ് ലാഭമെന്ന് ബി.എം.ആര്‍.സി.എല്‍ എം.ഡി. അംജും പര്‍വേഷ് പറഞ്ഞു.

കഴിഞ്ഞ രണ്ടു മാസത്തിനിടെയാണ് യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത്. ജൂലൈയില്‍ 1.45 കോടി ആളുകളും ഓഗസ്റ്റില്‍ 1.52 കോടി ആളുകളും യാത്ര ചെയ്തു. ശരാശരി പ്രതിദിന യാത്രക്കാരുടെ എണ്ണം 5 ലക്ഷമാണ്.

കോവിഡ് കാലത്തിന് ശേഷം യാത്രക്കാരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവുണ്ടായതാണ് മെട്രോയെ ലാഭത്തിലാക്കിയത്. നഗരത്തിലെ രൂക്ഷമായ ഗതാഗത കുരുക്കും യാത്രക്കാരെ മെട്രോയിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചു. സമയനിഷ്ഠയോടെ സ്ഥലത്തെത്താമെന്നതാണ് യാത്രക്കാര്‍ക്ക് ഏറെ ഗുണകരമാകുന്നത്. മെട്രോയുടെ രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ പ്രവര്‍ത്തനലാഭം കൂടുതലാകുമെന്നാണ് കോര്‍പ്പറേഷന്‍ പ്രതീക്ഷിക്കുന്നത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.