Follow the News Bengaluru channel on WhatsApp

പേവിഷബാധ; സംസ്ഥാനത്തെ ആശുപത്രികൾ ആ​ന്‍റി റാ​ബീ​സ് ക്ലി​നി​ക്കു​ക​ളാ​ക്കും

തിരുവനന്തപുരം: പേ​വി​ഷ​ബാ​ധ പ്ര​തി​രോ​ധ വാ​ക്സി​ന്‍ എ​ടു​ക്കാ​ന്‍ ക​ഴി​യു​ന്ന സം​സ്ഥാ​ന​ത്തെ എ​ല്ലാ ആ​ശു​പ​ത്രി​ക​ളേ​യും മാ​തൃ​കാ ആ​ന്‍റി റാ​ബീ​സ് ക്ലി​നി​ക്കു​ക​ളാ​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അറിയിച്ചു. ഘ​ട്ടം ഘ​ട്ട​മാ​യാണ് പദ്ധതി നടപ്പാക്കുക.

ഇ​തു​സം​ബ​ന്ധി​ച്ച്‌ ജില്ലകൾക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെന്നു മന്ത്രി പറഞ്ഞു. ഇ​തി​ന്‍റെ ആ​ദ്യ​പ​ടി​യാ​യാ​ണ് എ​ല്ലാ ജി​ല്ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക​ളി​ലും മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലും മാ​തൃ​കാ ആ​ന്‍റി റാ​ബീ​സ് ക്ലി​നി​ക്കു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. നാ​യ​ക​ളി​ല്‍​നി​ന്നും ക​ടി​യേ​റ്റ് വ​രു​ന്ന​വ​ര്‍​ക്ക് ഏ​കീ​കൃ​ത​മാ​യ ചി​കി​ത്സാ സം​വി​ധാ​ന​മൊ​രു​ക്കു​ക​യാ​ണ് ല​ക്ഷ്യം.

ജനങ്ങളുടെ കൗ​ണ്‍​സി​ലിം​ഗ് ഉ​ള്‍​പ്പെ​ടെ ഈ ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ സാ​ധ്യ​മാ​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന​ത്ത് നാ​യ​ക​ളി​ല്‍​നി​ന്നും പൂ​ച്ച​ക​ളി​ല്‍​നി​ന്നും ക​ടി​യേ​ല്‍​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ലി​യ തോതിൽ വർധിച്ചിട്ടുണ്ട്. ഈ ​വ​ര്‍​ഷം ഓ​ഗ​സ്റ്റ് വ​രെ 1,96,616 പേ​ര്‍​ക്കാ​ണ് നാ​യ​ക​ളു​ടെ ക​ടി​യേ​റ്റ​ത്. പേ​വി​ഷ​ബാ​ധ മൂ​ല​മു​ള്ള മ​ര​ണ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യി ഒ​ഴി​വാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. സം​സ്ഥാ​ന​ത്ത് പേ​വി​ഷ​ബാ​ധ പ്ര​തി​രോ​ധ വാ​ക്സി​ന്‍ സൗ​ക​ര്യ​മു​ള്ള 573 സ​ര്‍​ക്കാ​ര്‍ കേ​ന്ദ്ര​ങ്ങ​ളാ​ണു​ള്ള​തെ​ന്നും വീ​ണാ ജോ​ര്‍​ജ് വ്യ​ക്ത​മാ​ക്കി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.