Follow the News Bengaluru channel on WhatsApp

7 വർഷത്തെ ഇടവേളയ്ക്കുശേഷം ദേശീയ ഗെയിംസിന് ഇന്ന് തുടക്കമാവും; പ്രധാനമന്ത്രി തിരിതെളിക്കും

36-ാമത് ദേശീയ ഗെയിംസിന് ഇന്ന് ഗുജറാത്തിൽ തുടക്കമാവും. രാജ്യത്തെ മുൻനിര കായികതാരങ്ങള്‍ മാറ്റുരയ്ക്കുന്ന മേള മൊട്ടേരയിലെ സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. വൈകീട്ട് ഏഴിന് തുടങ്ങുന്ന ഉദ്ഘാടനച്ചടങ്ങില്‍ ബാഡ്മിന്റണിൽ രണ്ട് ഒളിമ്പിക് മെഡലുകൾക്കുടമയായ പി.വി. സിന്ധുവും പങ്കെടുക്കും.7 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ദേശീയ ഗെയിംസ് നടക്കുന്നത്. 2015-ൽ കേരളത്തിലായിരുന്നു അവസാനത്തെ ദേശീയ ഗെയിംസ്

നെറ്റ്ബാളും വോളിബാളും ഉൾപ്പടെയുള്ള ചില മത്സരങ്ങൾ നേരത്തേ ആരംഭിച്ചെങ്കിലും ഒൗദ്യോഗിക ഉദ്ഘാടനച്ചടങ്ങുകൾ ഇന്ന് വൈകിട്ട് അഹമ്മദാബാദിലാണ് നടക്കുക. കോമൺവെൽത്ത് ഗെയിംസ് വെള്ളിമെഡൽ ജേതാവ് ശ്രീശങ്കറാണ് ഉദ്ഘാടനച്ചടങ്ങിൽ കേരളത്തിന്റെ പതാകയേന്തുന്നത്.  28 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സര്‍വീസസും ഉൾ‌പ്പെടെ 36 ടീമുകള്‍ 36 ഇനങ്ങളിലായി മത്സരിക്കും. ഒക്ടോബർ 12 വരെ ഗുജറാത്തിലെ ആറു നഗരങ്ങളിലായാണ് ഗെയിംസ് നടക്കുന്നത്. അഹമ്മദാബാദ്, ഗാന്ധിനഗർ, സൂറത്ത്, വഡോദര, രാജ്‌കോട്ട്, ഭവ്‌നഗർ എന്നിവിടങ്ങളാണ് വേദി.ട്രാക്ക് സൈക്ലിംഗ് മത്സരങ്ങൾ മാത്രം ന്യൂഡൽഹിയിൽ നടക്കും.

ഇക്കുറി 436 കായികതാരങ്ങളും 123 ഒഫീഷ്യലുകളും അടങ്ങുന്ന 559 അംഗ സംഘം കേരളത്തെ ദേശീയ ഗെയിംസിൽ പ്രതിനിധാനംചെയ്യും. 26 കായികയിനങ്ങളിലാണ് കേരളം മാറ്റുരയ്ക്കുന്നത്. 2015-ൽ 54 സ്വർണവും 48 വെള്ളിയും 60 വെങ്കലവും ഉൾപ്പെടെ 162 മെഡൽ നേടി കേരളം രണ്ടാം സ്ഥാനത്തായിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.