Follow the News Bengaluru channel on WhatsApp

കേരള സമാജം കെ.ആര്‍. പുരം സോണ്‍ ഓണാഘോഷം ഒക്ടോബര്‍ 2ന്

ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ കെ.ആ. പുരം സോണിന്റെ ഓണാഘോഷം ഒക്ടോബർ 2 ന് കൃഷ്ണരാജപുരത്തുള്ള എം.ടി.ബി. കൺവെൻഷൻ ഹാളിൽ നടക്കും. രാവിലെ 9.30 ന് ആഘോഷ പരിപാടികൾ ആരംഭിക്കും. ഉച്ചക്ക് നടക്കുന്ന പൊതുസമ്മേളനം നഗര വികസന വകുപ്പ് മന്ത്രി ബൈരതി ബസവരാജ് ഉദ്ഘാടനം ചെയ്യും. സോൺ ചെയർമാൻ ഹനീഫ് എം അധ്യക്ഷത വഹിക്കും. കർണാടക മുൻ മുഖ്യമന്ത്രി സദാനന്ദഗൗഡ എം. പി മുഖ്യാതിഥിയാകും. കേന്ദ്ര സാഹിത്യ അക്കാദമി ജേതാവ് സുഭാഷ് ചന്ദ്രൻ, കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് തുടങ്ങിയവർ സംബന്ധിക്കും.

സോൺ അംഗങ്ങളുടെ വിവിധ കലാപരിപാടികൾ,ഓണസദ്യ, സിനിമ പിന്നണി ഗായികക്കുള്ള കേരള സംസ്ഥാന അവാർഡ് നേടിയ നിത്യമാമൻ, ശ്രീനാഥ് (ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ) റിതു കൃഷ്ണ (ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ജേതാവ് 2021), കൗശിക് ( ടോപ് സിംഗർ),തുടങ്ങിയവർ നയിക്കുന്ന ഗാനമേളയും, ലാൽബാബു (ഏഷ്യാനെറ്റ് വോഡഫോൺ കോമഡി സ്റ്റാർ) നയിക്കുന്ന ഹാസ്യ കലാപരിപാടികളും, മഹേഷ് കുഞ്ഞുമോന്റെ മിമിക്സും അരങ്ങേറും.

വിശദവിവരങ്ങൾക്ക് 9591432035 , 9842716206


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.