Follow the News Bengaluru channel on WhatsApp

ലഹരികടത്ത്; അതിർത്തിയിൽ പരിശോധനക്ക് ഡോഗ് സ്ക്വാഡിനേയും ഉൾപ്പെടുത്തി

കര്‍ണാടക-കേരള അതിര്‍ത്തിയില്‍ ലഹരിക്കടത്ത് വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പരിശോധനയില്‍ ഡോഗ് സ്‌ക്വാഡിനെയും ഉള്‍പ്പെടുത്തി കേരള പോലീസ്. പരിശോധന കര്‍ശനമാക്കുന്നത്തിന്റെ ഭാഗമായാണ് പോലീസ് നായയുടെ സേവനം ഉള്‍പെടുത്തിയിരിക്കുന്നത്.

ലഹരി വസ്തുക്കൾ മണത്തു കണ്ടുപിടിക്കാൻ പ്രത്യേക പരിശീലനം നേടിയ ഹീറോ എന്ന പോലീസ് നായയാണു പരിശോധനയ്ക്കുള്ളത്. കൂട്ടുപുഴ കേന്ദ്രീകരിച്ചാണ് പോലീസിന്റെ പരിശോധന ആരംഭിച്ചിട്ടുള്ളത്. ഇരു സംസ്ഥാനങ്ങളിൽ കേന്ദ്രീകരിച്ചുമുള്ള ലഹരി കടത്ത് തടയുന്നതിനായി പോലീസ് നടപടികൾ അടുത്തിടെ ശക്തമാക്കിയിരുന്നു.

ഇതിന്റെ ഭാഗമായി അധിക ചെക്ക്പോസ്റ്റുകൾ സ്ഥാപിക്കുമെന്നും പോലീസ് അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തലശ്ശേരി – മൈസൂരു സംസ്ഥാനാന്തര പാതയുടെ എൻട്രി പോയിന്റ് ആയ കൂട്ടുപുഴ പാലം കേന്ദ്രീകരിച്ച് പോലീസ് സ്ഥിരം പരിശോധന ഏർപ്പെടുത്തിയത്. വിരാജ്പേട്ട, മൈസൂരു, ബെംഗളൂരു എന്നീ സ്ഥലങ്ങൾ ഉൾപ്പെടെ കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നാണു സംസ്ഥാനത്തേക്കു ഏറ്റവും കൂടുതലായി ലഹരി ഉൽപന്നങ്ങൾ എത്തുന്നതെന്നു നേരത്തെ കണ്ടെത്തിയിരുന്നു.

കർണാടകയിൽ നിന്നു കൊണ്ടു വന്ന പാൻ ഉൽപന്നങ്ങൾ, എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി മരുന്നുകൾ, വ്യാജമദ്യം, കഞ്ചാവ്, സ്പിരിറ്റ് എന്നിങ്ങനെ നിരവധി കേസുകൾ അതിർത്തിയിൽ പോലീസും എക്സൈസും പിടികൂടിയിട്ടുണ്ട്. അതിർത്തിയിൽ പഴുതടച്ച പരിശോധന ഏർപ്പെടുത്തിയാൽ സംസ്ഥാനത്തേക്ക് ലഹരി മരുന്നുകൾ എത്തുന്നതു കുറയുമെന്നും പോലീസ് പറഞ്ഞു. അതിർത്തിയിൽ എക്സൈസ് പരിശോധനയ്ക്കു പുറമേയാണ് പോലീസും ശക്തമായി രംഗത്ത് എത്തിയിട്ടുള്ളത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.