Follow the News Bengaluru channel on WhatsApp

മതപരിവർത്തനം; കൂടുതൽ ആളുകൾ ഉൾപ്പെട്ടതായി സൂചനയെന്ന് കർണാടക പോലീസ്

ബെംഗളൂരു: കർണാടകയിൽ നിർബന്ധിത മതപരിവർത്തനത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടതായി സൂചനയുണ്ടെന്ന് ഡിജിപി പ്രവീൺ സൂദ്. ഏതാനും മാസങ്ങൾക്ക് മുമ്പ് 26 കാരനായ യുവാവിനെ നിർബന്ധിതമായി ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെതുകയും ബീഫ് കഴിപ്പിക്കുകയും ചെയ്ത സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് ഇക്കാര്യം പുറത്തുവന്നത്.

കർണാടകയിൽ മതപരിവർത്തനത്തിൽ ഏർപ്പെട്ടതായി ആരോപിക്കപ്പെടുന്ന വിവിധ ഗ്രൂപ്പുകൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പുതിയ ഉൾക്കാഴ്ചകൾ പുറത്തുകൊണ്ടുവരുന്നുവെന്ന് ഡിജിപി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഹുബ്ബള്ളി പോലീസ് ഏതാനും പേരെ ചോദ്യം ചെയ്യുകയും കസബപേട്ട് പ്രദേശത്തെ ചില വീടുകൾ സന്ദർശിക്കുകയും ചെയ്തിരുന്നു. ദൃക്‌സാക്ഷികളിൽ നിന്നും ഇരയുടെ ബന്ധുക്കളിൽ നിന്നും ലഭിച്ച വിവരങ്ങളിൽ നിന്നുമാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. ഇത്തരം സംഭവങ്ങളിൽ പ്രത്യക്ഷമായും അല്ലാതെയും നിരവധി പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂദ് പറഞ്ഞു.

എസിപി തലത്തിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഹുബ്ബള്ളിയിലെ എപിഎംസി-നവനഗർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ 12 പേരെയാണ് നിലവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സമാന സംഭവത്തിൽ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ശ്രീധർ ഗംഗാധറിനെ കബളിപ്പിച്ച് നിർബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോലീസിൽ പോകുകയോ ആരെയെങ്കിലും അറിയിക്കുകയോ ചെയ്താൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ആഴ്ചകളോളം ഭീഷണിപ്പെടുത്തി. ശ്രീധറിനെ ബെംഗളൂരുവിലെ ഒരു വീട്ടിൽ തടഞ്ഞുനിർത്തി, ബലം പ്രയോഗിച്ച് ബീഫ് കഴിപ്പിക്കുകയും ചെയ്തു. കേസുമായി ബന്ധമുള്ള പ്രതികളിൽ ഭൂരിഭാഗവും ബെംഗളൂരുവിലാണ് താമസിക്കുന്നത്. പ്രതികളുടേയും കൂട്ടാളികളുടേയും മതിയായ വിവരങ്ങളും ടെലിഫോൺ നമ്പറുകളും വിലാസങ്ങളും ഇര നൽകിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

ഇരകൾക്ക് പണം വാഗ്ദാനം ചെയ്താണ് പരിവർത്തനം സാധ്യമാക്കുന്നത്. മതപരിവർത്തനത്തിനായി പ്രതിവർഷം മൂന്ന് പേരെ ലക്ഷ്യം വെച്ചാണ് ഇത്തരം സംഘടനകൾ പ്രവർത്തിക്കുന്നത്. ഇവരെ പിടികൂടാനുള്ള ശ്രമം ഊർജിതമാക്കിയിട്ടുണ്ടെന്ന് സൂദ് കൂട്ടിച്ചേർത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.